Chapter Title : അൻഷിദ 4 [ നസീമ ]
മുന്നില്‍ ഞങ്ങൾ നിന്നു.
പേരെന്താ?
ആതിര
'കുതിരയോ?'
അല്ലേലും കേട്ടാലും കേള്‍ക്കാത്ത പോലെ ആകി ഇത് പോലെ എന്തേലും ചളി ചോദിച്ചാലെ സീനിയേർസിനു ത്രിപ്തി ഉള്ളു
'അല്ല, ആതിര' അവൾ ഒന്നൂടെ ഉറക്കെ പറഞ്ഞു.
'നിന്റെയോ'?
'അൻഷിദ'
'മുഖത്ത് നോക്കി പറയെടി'
'അൻഷിദ' ഞാൻ ചോദിച്ച ചേട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
'നീ എന്താടീ നോക്കി പേടിപ്പിക്കുക ആണോ' കൂടെയുള്ള ചേച്ചിയുടെ വക ആണ് ചോദ്യം.
''ച്ച്'' ഞാൻ തോളനക്കി ചുണ്ട് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ ഒരു ശബ്ദം ഉണ്ടാക്കി.
'എന്തോന്നാടി ഇത്, ഒരു കാര്യം ചെയ്യൂ, ഒരു പേപ്പർ എടുത്ത് നീ ഇപ്പൊ പറഞ്ഞത് എഴുത്'
'അല്ല എന്ന് പറഞ്ഞതാ ചേട്ടാ' ആലോചിച്ചു നോക്കിയപ്പോള്‍ അത് എങ്ങിനെ എഴുതും എന്നൊരു പിടിയും ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്ന് പറഞ്ഞ് നോക്കി.
'എന്തായാലും അനിയത്തി പറഞ്ഞത് അല്ലെ ഇനി അതവിടെ പോയി എഴുത് '
ബാഗില്‍ നിന്ന് ബുക്കും പെന്നും എടുത്ത് ഇതെങ്ങനെ എഴുതും എന്നാലോചിച്ചു നിന്നു ഞാൻ. ആ സമയം ആതിരയുടെ മേലായി അവന്മാരുടെ കുതിര കേറ്റം. ഒടുവില്‍ 2 ഉം കല്പിച്ച് 'മ്മ്ചും' എന്നെഴുതി വന്നു. അവളുടെ വീട് കോളേജിനു അടുത്ത് തന്നെ ആണെന്ന് മനസ്സിലായത് കൊണ്ടാകാം കുറച്ച് ഓരോന്ന് ചോദിച്ച്, ഒരു പാട്ടും പാടിച്ച് അവളെ പോകാൻ അനുവദിച്ചു.
'എഴുതിയോ?'
ഞാൻ എഴുതി എന്നർത്ഥത്തിൽ തലയാട്ടി.
ടീ പെണ്ണെ മര്യാദക്ക് വായ തുറന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതും എഴുതേണ്ടി വരും..
'എഴുതി ചേട്ടാ'
ആ ചേച്ചി എന്റെ കൈയില്‍ നിന്ന് പുസ്തകം വാങ്ങി
💬 Comments
View all comments