Chapter Title : അൻഷിദ [ നസീമ ]
ഇതെന്തൊരു സോപ്പാപ്പാ' ചിരി അടക്കാൻ അവൾക്കായില്ല.
'ഹഹ, ഇങ്ങനെ ചിരിക്കുമെങ്കിൽ ഇനിയും സോപ്പിടാം കേട്ടോ . പോയി മുഖം ഒന്ന് കഴുകി വാ കണ്ണീരായി ബാക്കി ഉള്ള കണ്മഷിയും ഇങ്ങു പോന്നു'
മുഖം കഴുകി തുടച്ചു വരുമ്പോൾ അവന്റെ കമന്റ് : 'എന്നാലും ഈ സുന്ദരി പെണ്ണിനെ മേക്കപ് ചെയ്തതു കുളമാക്കിയ ആള്ക്കാരെ ഒന്ന് കാണണമല്ലോ'
'അത് ഇക്കാടെ അനിയത്തി ഷാഹിന തന്നെയാ,നാളെ പോയി ശരിക്കും കണ്ടോ ' അവൾ ചിരിച്ചു.
'ഹഹ, എന്നാൽ പോട്ടെ. നാത്തൂന്മാരെ മേക്കപ്പിട്ട് കുളമാക്കാൻ ഉള്ള അവകാശം നമ്മുടെ കണ്ണൂരിലെ എല്ലാ പെങ്ങന്മാർക്കും ഉണ്ട് '
'അവളുടെ കല്യാണം ആകട്ടെ..ഞാൻ കാണിച്ചു കൊടുക്കാം..'
ഹ ഹ അത് അപ്പോളല്ലേ ഇപ്പോൾ നമുക്കുറങ്ങിയാലോ .നല്ല ക്ഷീണമുണ്ട് മോളു ..
'ഉം ഉം' സത്യം പറഞ്ഞാൽ പെട്ടെന്ന് ഒന്ന് തല ചായക്കണം എന്നായിരുന്നു അവൾക്കും.2 ദിവസം ആയി ആൾക്കാരുടെ തിരക്കും ഒരു പ്രദർശന വസ്തു പോലെ ഒരുങ്ങി കെട്ടി നിക്കലും ഒക്കെ ആയി വല്ലാത്ത ക്ഷീണം.
അവനു പിന്തിരിഞ്ഞു ആയിരുന്നു അവൾ കിടന്നത്. അവളോട് ചേർന്ന് കൈകൾ അവളെ പൊതിഞ്ഞു അവൻ കിടന്നു..' കെട്ടി പിടിക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലാലോ .ഇനി അതിനും കരയോ കുഞ്ഞുവാവ'
അവൾ നാണത്തോടെ ചിരിച്ചു. കൂടുതൽ കാര്യങ്ങൾക്കു അവൻ മുതിരുമെന്ന കരുതിയെങ്കിലും പിന്നെ ഒന്നും ഉണ്ടായില്ല,തന്റെ കഴുത്തിൽ അടിക്കുന്ന അവന്റെ നിശ്വാസം കുറച്ച നേരത്തേക്ക് ഉറക്കം തടസ്സപെടുത്തിയെങ്കിലും എപ്പോളോ അവൾ ഉറക്കത്തിലേക്ക് വീണു പോയി .
രാത്രിയുടെ ഏതോ യാമങ്ങളിൽ ആണ് അവൾ ഉണർന്നത്.കിടന്നത് പോലെ അല്ല
💬 Comments
View all comments