0%

Chapter Title : അൻഷിദ [ നസീമ ]

Author : Naseema Read All Parts 1.4K

ചിരിയായി നൗഫലിന് .

' നാളെ പരീക്ഷ വല്ലതും ഉണ്ടോ ഇപ്പൊ ഇരുന്ന് പഠിക്കാൻ?'

'അതല്ല,എനിക്ക് തുടർന്ന് പഠിക്കണം.'

'അതിനു പഠിക്കേണ്ടന്നു മോളോട് ആരേലും പറഞ്ഞോ? '

'ഉം,ഉപ്പ പറഞ്ഞിനി. പെണ്ണുങ്ങൾ പഠിച്ചിട്ട് എന്തിനാ,ഇത്രയും പഠിപ്പൊക്കെ മതി എന്ന് '

'ആഹാ, എന്നാൽ ഉപ്പാനോട് പറ ,ഉപ്പാന്റെ പെണ്ണുങ്ങൾ അത്ര പഠിച്ച മതിയാകും .പക്ഷെ നൗഫലിന്റെ പെണ്ണിന് ആ പഠിപ്പ് പോരാന്നു. എടി പൊട്ടി പെണ്ണെ നീ പറഞ്ഞില്ലെങ്കിലും ഞാൻ നിന്നെ ഇനിയും പഠിപ്പിക്കും.

ഒരു കൈ കൊണ്ട് കണ്ണീർ തുടച്ചു അവൾ ചോദിച്ചു , 'സത്യം ?'

'അതെയെടി,എനിക്കും ഇഷ്ടം നല്ല പഠിപ്പും വിവരവും ഉള്ള പെണ്ണിനെയാ .ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാളുടെ ബുദ്ധിയും വ്യക്തിത്വവും കൂടി ആണ് എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ .

'പിന്നെന്തിനാ ഈ +2 കഴിഞ്ഞ എന്നെ കെട്ടിയെ ,ഏതേലും ഡോക്ടറെയോ എൻജിനീയറായോ കെട്ടിക്കൂടെ ഇങ്ങക്ക് .'

'സത്യം പറഞ്ഞാൽ നിന്നെ കെട്ടുമെന്ന് വിചാരിച്ചല്ല കാണാൻ വന്നത്.ഉമ്മാന്റെ ഒറ്റ നിർബന്ധത്തിൽ വന്നതാ. +2 കാരി പെണ്ണിനെ ഒന്നും ഞാൻ കേട്ടൂല എന്നുറപ്പിച്ചു പറഞ്ഞിട്ടാ കാണാൻ വന്നേ ,പക്ഷെ ഈ ഹൂറിയുടെ മൊഞ്ചു കണ്ടപ്പോൾ വിട്ട് കളയാൻ തോന്നിയില്ല.'

കണ്ണീരൊലിച് കൊണ്ടിരുന്ന ആ കവിളിൽ നാണത്താൽ നുണക്കുഴി വിടർന്നു അവന്റെ സംസാരം കേട്ട് .കൃത്രിമമായ ഒരു പുച്ഛം അഭിനയിച്ചു അവൾ ഒന്ന് മുഖം കോട്ടി ' ഓഹ് പിന്നേ'

'സത്യമെടി, നിന്നെ കണ്ടപ്പോൾ ഞാനാദ്യം കരുതിയത് സിനിമ നടി മാളവിക മേനോൻ തട്ടം ഇട്ട് നിക്കുക ആണെന്നാ '

'എന്റല്ലാഹ്.

💬 Comments

View all comments