0%

Chapter Title : അന്തർദാഹം 9 [ലോഹിതൻ]

Author : Lohithan Read All Parts 2.8K

കാത്ത സീമയോട് അവന് നന്ദി പറയണം എന്ന് തോന്നി...

മകൻ സീമയെ വിളിച്ചു കൊണ്ടുവരാൻ പോകുന്നതിൽ ലീലയും സന്തോഷിച്ചു... ചെറിയ പ്രായക്കാരല്ലേ... എന്തോ സൗന്ദര്യ പിണക്കമായിരിക്കും എന്ന് അവരും കരുതി

അപ്പോൾ തന്നെ ബാങ്കിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് സീമയുടെ വീട്ടിലേക്ക് ഗിരീഷ് പുറപ്പെട്ടു...

കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴേ അത് ഗിരീഷ് ആയിരിക്കുമെന്ന് ദേവൂന് തോന്നി...

അവൾ ജനൽ കർട്ടൻ അല്പം നീക്കി വന്നത് ഗിരീഷ് ആണെന്ന് ഉറപ്പാക്കിയ ശേഷം സുൽഫിയെ വിളിച്ചു...

ഹലോ.. ആ സുൽഫീ ഗിരീഷ് വന്നിട്ടുണ്ട്.. വെളിയിൽ നിൽക്കുകയാണ്...

അവിടേക്കു പറഞ്ഞു വിടാനോ.. അതു വേണോ സുൽഫീ... അവൻ അവിടെ വന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാ ലോ...

പ്രശ്‌നം ഒന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം... പിന്നെ ഞാൻ ഇന്നലെ പറഞ്ഞപോലെയെ അവനോട് പെരുമാറാ വൂ... അല്പം അകൽച്ച അവന് ഫീൽ ചെയ്യണം.. ശരി എന്നാൽ വെച്ചോളൂ...

സുൽഫിയോട് സംസാരിച്ച് തീരാൻ എടുത്ത സമയം മുഴുവൻ ഗിരീഷ് വെളിയിൽ നിന്നു... അതിനിടയിൽ അവൻ ഒരു തവണ കൂടി ബെല്ലടിച്ചിരുന്നു...

ദേവൂ വാതിൽ തുറക്കുമ്പോൾ അക്ഷമനാ യി നിൽക്കുന്ന ഗിരീഷിനെ ആണ് കണ്ടത്...

ആ.. ഗിരീഷ് ആയിരുന്നോ.. ഞാൻ ബാത്‌റൂമിൽ ആയിരുന്നു...

സീമക്ക് വാതിൽ തുറക്കാമായിരുന്നില്ലേ..?

അവൾ ഇവിടെ ഇല്ല ഗിരീഷേ...

ഇല്ലേ...! എവിടെ പോയി...?

അവൾ സുൽഫിയുടെ വീടുവരെ പോയതാ..

സുൽഫിയോ അതാരാ...?

ഇവിടുത്തെ അച്ഛന്റെ ഫ്രണ്ടാ... പുള്ളി ജോലി രാജിവെച്ച ശേഷം സുൽഫിയുടെ മര മില്ലിന്റെ ചുമതല ഏറ്റിരിക്കുവാ.....

നീ ആളെ കണ്ടിട്ടുണ്ട്... നിങ്ങളുടെ കല്യാണത്തിനു പരിചയപ്പെട്ടിരുന്നില്ലേ...

ഗിരീഷ് ഓർത്തു നോക്കിയിട്ട്

💬 Comments

View all comments