Chapter Title : അന്തർദാഹം 9 [ലോഹിതൻ]
എന്തെങ്കിലും പറഞ്ഞാൽ തക്ക മറുപടി പറഞ്ഞ് അവന്റെ വായടപ്പിക്കും...
സീമ എന്തൊക്കെ പറഞ്ഞു അപമാനിച്ചാ ലും തരം താഴ്ത്തിയാലും അവന് അവളോട് വലിയ ഇഷ്ട്ടമായിരുന്നു... രാത്രിയിൽ കിടപ്പറയിൽ നടക്കുന്ന സംസാരങ്ങളും വഴക്കുകളും ഒന്നും പകൽ സമയത്ത് ഇല്ലാതിരുന്നതുകൊണ്ട് ലീലയും കരുതിയത് മകനും. മരുമകളും സന്തോഷത്തോടെ കഴിയുന്നു എന്നാണ്...
ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു... താൻ ഇപ്പോഴും കന്യകയാണ് എന്ന സത്യം സീമക്ക് നിരാശയും വേദനയും ഉളവാക്കി...
ഒരു ദിവസം ഗിരീഷ് ഓഫീസിൽ പോയ ശേഷം ഡ്രസ്സ് ചെയ്ത് ഇറങ്ങുന്നത് കണ്ട് ലീല ചോദിച്ചു...
മോള് എവിടെപോകുന്നു... വല്ലതും വാങ്ങാനുണ്ടങ്കിൽ അവനോട് വിളിച്ചു പറയാം... ഇല്ലങ്കിൽ ഞാനും കൂടി വരാം...
എനിക്ക് ഒന്നും വാങ്ങാനില്ല... ഞാൻ എന്റെ വീട്ടിൽ പോകുവാ...
മോളിതുവരെ ഒറ്റക്ക് പോയിട്ടില്ലല്ലോ... അവന്റെ കൂടെ ഒരുമിച്ചല്ലേ പോയിട്ടുള്ളു... അവൻ വരട്ടെ... ഒറ്റയ്ക്ക് പോകണ്ട... മോൾടെ വീട്ടിൽ വല്ല വിശേഷവും ഉണ്ടോ... പെട്ടന്ന് പോകണം എന്നു പറഞ്ഞതുകൊ ണ്ട് ചോദിച്ചതാ കേട്ടോ...
അവിടെ ഒരു വിശേഷവും ഇല്ല... ഞാൻ പോകുന്നത് എന്തിനാണ് എന്ന് മകൻ വരുമ്പോൾ ചോദിച്ചാൽ മതി....
ഇത്രയും പറഞ്ഞിട്ട് അവൾ ഇറങ്ങി നടന്നു...
മകനും മരുമകളും തമ്മിൽ എന്തോ സൗന്ദര്യ പിണക്കം ഉണ്ടായിട്ടുണ്ട് എന്ന് ലീലക്ക് മനസിലായി...
അതുകൊണ്ട് തന്നെ അവർ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല....
സീമ പോയ ഉടനെ ലീല ഗിരീഷിനെ വിളിച്ചു..
എടാ സീമ അവളുടെ വീട്ടിലേക്ക് പോയി... നിങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കം ഉണ്ടായോ...
ഇല്ലമ്മേ... എപ്പോഴാ പോയത്... ഞാൻ വന്നിട്ട് പോയാൽ മതിയെന്ന് അമ്മക്ക്
💬 Comments
View all comments