0%

Chapter Title : അന്തർജനങ്ങൾ ഉറങ്ങാറില്ല 1 [സ്പൾബർ]

Author : Spulber Read All Parts 10.5K

കുമാരേട്ടാ, പറഞ്ഞ് കൊടുക്ക്… “..

ശങ്കരൻ ഉത്തരവിട്ടു…

ഈ കീഴ്ജാതിക്കാരന് എന്താണിത്ര ഗർവ്വ് എന്ന് തമ്പുരാട്ടിക്ക് മനസിലായില്ല..

“അത്…തമ്പുരാട്ടീ…

ഈ ശങ്കരന് തമ്പുരാൻ കുറച്ച് പൈസ കൊടുക്കാനുണ്ട്… “....

വിറച്ച് കൊണ്ട് കുമാരൻ പറഞ്ഞു..

തമ്പുരാട്ടി ഞെട്ടിപ്പോയി..

ഈ കീഴാളനോടും തമ്പുരാൻ കടം വാങ്ങിയെന്നോ… ?..

ഇതിലേറെ നാണക്കേട് വേറെന്തുണ്ട്..

“” ഇനി ഞാൻ പറയാം തമ്പുരാട്ടീ…

മൂന്ന് ലക്ഷം രൂപയാണ് തമ്പുരാൻ എന്നോട് വാങ്ങിയത്….

അതിന് കുമാരൻ സാക്ഷിയാണ്..

മാത്രമല്ല തമ്പുരാൻ മുദ്രപ്പത്രിൽ എഴുതി ഒപ്പിട്ടും തന്നിട്ടുണ്ട്…

ഞാനിപ്പോ ചെറിയ ബിസിനസൊക്കെയായി പോവുകയാ…

കുറച്ച് കാലമായേ തമ്പുരാൻ പൈസ വാങ്ങിയിട്ട്…

ഞാനിപ്പോ എന്താ തമ്പുരാട്ടീ ചെയ്യേണ്ടത്…?””..

ശങ്കരൻ പറഞ്ഞതിനും ചോദിച്ചതിനും തമ്പുരാട്ടിക്ക് മറുപടിയില്ലായിരുന്നു..

ഒരാശ്രയത്തിനായി അവർ കുമാരനെ നോക്കി..

“” ശരിയാ തമ്പുരാട്ടീ…

പണം പറഞ്ഞ അവധിക്ക് കൊടുക്കാൻ പറ്റിയില്ലേൽ ഇല്ലത്തൂന്ന് ശങ്കരന് വേണ്ടതെന്താന്ന് വെച്ചാ എടുക്കാനും ആ പത്രത്തിൽ തമ്പുരാൻ എഴുതിക്കൊടുത്തിട്ടുണ്ട്…””...

തമ്പുരാട്ടി പകച്ച് കൊണ്ട് കുമാരനെ നോക്കി..

എന്നാൽ, തമ്പുരാട്ടിയുടെ പിന്നിൽ നിന്ന നീലാംബരി ആർത്തിയോടെയാണ് കരിവീട്ടിയിൽ കടഞ്ഞെടുത്ത പോലുള്ള ശങ്കരനെ നോക്കിയത്..

ഇല്ലത്തൂന്ന് പുറത്തിറങ്ങാത്ത തമ്പുരാട്ടിമാർക്ക് ആണുങ്ങളെ അടുത്ത് കാണാനുള്ള അവസരമൊന്നും അധികം കിട്ടാറില്ല..

“” അതിന് ഇവിടെയെന്താ കുമാരാ ഇനി ബാക്കിയുള്ളത്… ?.

വില പിടിപ്പുള്ളതെല്ലാം കടക്കാർ എടുത്തോണ്ട് പോയില്ലേ… ?””..

വ്യസനത്തോടെ തമ്പുരാട്ടി ചോദിച്ചു..

“” എന്ന് പറഞ്ഞാലെങ്ങിനാ തമ്പുരാട്ടീ…

എനിക്കെന്റെ പൈസ കിട്ടണ്ടേ… ?.

കുമാരേട്ടാ…

നിങ്ങള് ഇടനിലക്കാരനായി നിന്നല്ലേ എന്നോട് പണം വാങ്ങിയത്… ?.

നിങ്ങള് തന്നെ ഇതിന് തീരുമാനം പറ.”.

കുമാരൻ കരച്ചിലോളമെത്തി..

അയാൾക്കൊന്നും

💬 Comments

View all comments