0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 857

അന്തർജ്ജനം

Antharjanam | Author : Alby



ചിറ്റാരിക്കടവ് ഗ്രാമം.പ്രകൃതിയുടെ വരദാനം.ഓരോ അണുവിലും പച്ചപ്പിന്റെ കത്തുന്ന സൗന്ദര്യത്തോടെ തല ഉയർത്തിനിൽക്കുന്ന ഭൂപ്രകൃതി. അതിന്റെ മടിത്തട്ടിലേക്കാണ് രാജീവ് വന്നിറങ്ങുന്നത്.ആലിഞ്ചുവട്,ആ ഗ്രാമത്തിലെ അവസാനത്തെ ബസ് സ്റ്റോപ്പ്‌.രാവിലെയും ഉച്ചസമയവും വൈകിട്ടും ആയി മൂന്ന് സർവീസ്. അതും ആനവണ്ടി.ചുറ്റിലുമായി ഏതാനും കടകൾ. പലചരക്കും സ്റ്റേഷനറിയും കൂടാതെ ദാമുവേട്ടന്റെ ചായക്കടയും,ഇവയാണ് പ്രധാന കച്ചവടസ്ഥാപനങ്ങൾ.പൊതുമേഖലാ സ്ഥാപനം എന്നുപറയാൻ ഒരു സഹകരണ ബാങ്കും അവിടെ പ്രവർത്തിക്കുന്നു.ഒരു ചെറിയ കവല. ശാന്തസുന്ദരമായ ഗ്രാമത്തിലെ പതിവ് കാഴ്ച്ചകൾ ആ കവലയിലും കാണാനുണ്ട്.ടൗണിലേക്ക് ഓരോ ആവശ്യങ്ങൾക്കായി തങ്ങളുടെ ആദ്യ സർവീസ് ബസ് നോക്കിനിൽക്കുന്ന ആളുകൾ മുതൽ ചായക്കടയിൽ സ്ഥിരം സാന്നിധ്യമായ ചില വയസൻ അപ്പുപ്പൻമാരും ആൽച്ചുവട്ടിൽ ചുമ്മാ വെടിപറഞ്ഞുനിൽക്കുന്ന മറ്റു ചിലരും,ആകെ ഒരു കലപിലയാണ് അവിടുത്തെ ഓരോ പ്രഭാതവും. അവിടെക്ക് പുലർച്ചെയുള്ള ട്രിപ്പിന് രാജീവൻ വന്നിറങ്ങി.

വശങ്ങളിലേക്ക് ചീകിയൊതുക്കിയ നീളൻ മുടിയും,വെട്ടിയൊരുക്കിയ കട്ടി മീശയും കണ്ണിൽ സദാസമയം വിരിയുന്ന കുസൃതിയും ഒളിപ്പിച്ച സുന്ദരനായ പൂച്ചക്കണ്ണൻ."രാജിവൻ" ബസ് ഇരച്ചുവന്ന് ആൽത്തറയിൽ നിന്നു അല്പം മാറി ഒതുക്കിനിർത്തി. ആകെയുള്ള രണ്ടുമൂന്നാളുകൾക്ക് പിന്നാലെ കയ്യിലൊരു ബാഗും തൂക്കി മുണ്ടും അതിന്റെ കരക്ക് ചേരുന്ന ഷർട്ടും ധരിച്ച ആ ചെറുപ്പക്കാരൻ ചിറ്റാരിക്കടവിന്റെ മണ്ണിൽ കാല് കുത്തി.

ബസ് കാത്തുനിന്ന ചില പെണ്ണുങ്ങൾ അയാളെ ആചുടം നോക്കിനിന്നു. നാട്ടിലെത്തിയ അപരിചിതനെക്കണ്ട നാട്ടുകാർ അയാളാരെന്ന് പരസ്പരം തിരക്കി.ഓരോ കണ്ണും തന്നിലാണ്, എന്നറിയാവുന്ന രാജീവ്‌ അതൊന്നും വകവയ്ക്കാതെ മുന്നോട്ട് നടന്നു. ചായക്കടയിലേക്ക് കയറുമ്പോൾ വഴിയിലേക്ക് കണ്ണുംനട്ട് ഇവനാര് എന്ന ചോദ്യവുമായി പതിവുകാർ അവരുടെ ഇരുപ്പിടങ്ങളിൽ ഉണ്ട്. അവരെയെല്ലാം നോക്കി തിളങ്ങുന്ന കണ്ണുകൾ ഒന്നടച്ചുതുറന്ന് ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയോടെ ബഞ്ചിന്റെ ഒരറ്റത്തു സ്ഥലം പിടിച്ചു.

പഴയൊരു റേഡിയോ പാടുന്നുണ്ട്. പഴയ നൊസ്റ്റാൾജിക് ഗാനങ്ങൾ കാതുകളിൽ നിറഞ്ഞു. അന്നത്തെ പത്രം കഷണങ്ങളാക്കി ചായയും ഊതിക്കുടിച്ചു ട്രമ്പിനെന്താ ഇറാനിൽ കാര്യമെന്ന് മനസ്സിലായില്ല എങ്കിൽകൂടി മൂപ്പിൽസുകൾ വലിയ വായിൽ ചർച്ചയാണ്."ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ"ബാബുക്കയുടെ ഗാനം സ്പീക്കറിൽ മുഴങ്ങിയപ്പോൾ ആ കോഴിക്കോട്ടുകാരന് മനസ്സാ ഒരു സലാം പറഞ്ഞ് അതിലെ വരികൾക്കൊപ്പം രാജീവന്റെ ചുണ്ടും സഞ്ചരിച്ചു.

"ഇവിടെന്താ കഴിക്കാൻ"മധ്യവയസ് പിന്നിട്ട കൊല്ലുന്നനെ ഒരു മനുഷ്യൻ....

ആദ്യം കടുപ്പത്തിൽ ഒരു ചായ.മധുരം കുറച്ച് എന്നിട്ടാവാം ബാക്കി.

കടുപ്പത്തിൽ ഒരു ചായ.മധുരം കുറച്ച് അയാൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു."അല്ല,എനിക്കങ്ങു മനസ്സിലായില്ല? എവിടുന്നാ?"

ഈ ദാമുവേട്ടൻ....?

അത്‌ ഞാനാണ്.

💬 Comments

View all comments