അന്തർജ്ജനം [ആൽബി]
📝 Ongoing
👁 793840 views ❤ 332 likes 💬 67 comments
അന്തർജ്ജനം
Antharjanam | Author : Alby
ചിറ്റാരിക്കടവ് ഗ്രാമം.പ്രകൃതിയുടെ വരദാനം.ഓരോ അണുവിലും പച്ചപ്പിന്റെ കത്തുന്ന സൗന്ദര്യത്തോടെ തല ഉയർത്തിനിൽക്കുന്ന ഭൂപ്രകൃതി. അതിന്റെ മടിത്തട്ടിലേക്കാണ് രാജീവ് വന്നിറങ്ങുന്നത്.ആലിഞ്ചുവട്,ആ ഗ്രാമത്തിലെ അവസാനത്തെ ബസ് സ്റ്റോപ്പ്.രാവിലെയും ഉച്ചസമയവും വൈകിട്ടും ആയി മൂന്ന് സർവീസ്. അതും ആനവണ്ടി.ചുറ്റിലുമായി ഏതാനും കടകൾ. പലചരക്കും സ്റ്റേഷനറിയും കൂടാതെ ദാമുവേട്ടന്റെ
ചായക്കടയും,ഇവയാണ് പ്രധാന കച്ചവടസ്ഥാപനങ്ങൾ.പൊതുമേഖലാ
സ്ഥാപനം എന്നുപറയാൻ ഒരു സഹകരണ ബാങ്കും അവിടെ പ്രവർത്തിക്കുന്നു.ഒരു ചെറിയ കവല.
ശാന്തസുന്ദരമായ ഗ്രാമത്തിലെ പതിവ് കാഴ്ച്ചകൾ ആ കവലയിലും കാണാനുണ്ട്.ടൗണിലേക്ക് ഓരോ ആവശ്യങ്ങൾക്കായി തങ്ങളുടെ ആദ്യ സർവീസ് ബസ് നോക്കിനിൽക്കുന്ന ആളുകൾ മുതൽ ചായക്കടയിൽ സ്ഥിരം സാന്നിധ്യമായ ചില വയസൻ അപ്പുപ്പൻമാരും ആൽച്ചുവട്ടിൽ ചുമ്മാ വെടിപറഞ്ഞുനിൽക്കുന്ന മറ്റു ചിലരും,ആകെ ഒരു കലപിലയാണ് അവിടുത്തെ ഓരോ പ്രഭാതവും.
അവിടെക്ക് പുലർച്ചെയുള്ള ട്രിപ്പിന് രാജീവൻ വന്നിറങ്ങി.
വശങ്ങളിലേക്ക് ചീകിയൊതുക്കിയ നീളൻ മുടിയും,വെട്ടിയൊരുക്കിയ കട്ടി മീശയും കണ്ണിൽ സദാസമയം വിരിയുന്ന കുസൃതിയും ഒളിപ്പിച്ച സുന്ദരനായ പൂച്ചക്കണ്ണൻ."രാജിവൻ" ബസ് ഇരച്ചുവന്ന് ആൽത്തറയിൽ നിന്നു അല്പം മാറി ഒതുക്കിനിർത്തി.
ആകെയുള്ള രണ്ടുമൂന്നാളുകൾക്ക്
പിന്നാലെ കയ്യിലൊരു ബാഗും തൂക്കി മുണ്ടും അതിന്റെ കരക്ക് ചേരുന്ന ഷർട്ട
💬 Comments
View all comments