Chapter Title : അന്തർജ്ജനം [ആൽബി]
അതെന്തായാലും നന്നായി കൂട്ടത്തിൽ നാടും നാട്ടാരെയും ഒന്ന് കണ്ടിരിക്കാല്ലോ.ഹാ പൊതുവാളും ഇങ്ങെത്തി.
ദാമുവേ,എന്താടോ അത്യാവശ്യം ഉണ്ടെന്ന് ചെക്കൻ വന്നു പറഞ്ഞു.
പുതിയ മാനേജർ സാറിനെ അങ്ങോട്ടേക്ക് കൂട്ടാനാ,ആദ്യം അല്ലെ ഇന്നാട്ടില്.ഒരു ചായ എടുക്കട്ടെ.
കുടിച്ചിട്ടാ ഇറങ്ങിയത് ദാമുവേ,സാറ് എന്തിയെ.
കൈകഴുകി വന്ന രാജീവനെ ദാമു പൊതുവാളിനെ ഏൽപ്പിച്ചു."സാറ് നേരത്തെ ഇങ്ങോടെത്തും എന്നൊരു സൂച്ചനേം ഇല്ലാരുന്നു.അല്ലേൽ ഞാൻ വന്നു നിന്നേനെ ആൽച്ചുവട്ടില്"
തന്റെ കാത്തുനില്പിന്റെ കാര്യമൊന്നും പറയണ്ട.കേട്ടോ സാറെ ഇന്ന് വരാൻ പറഞ്ഞാൽ നാളെ വരുന്ന കക്ഷിയാ. ഇന്നെന്തോ സംഭവിച്ചിട്ടുണ്ട്, അല്ലേൽ സാറിന്റെ ഭാഗ്യം എന്നും കരുതാം.
ഡോ ഊതല്ലേ.വാ സാറെ വഴിക്കാവാം പരിചയപ്പെടലൊക്കെ.ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ നാവിൽ സരസ്വതി ആവും വരിക.
എങ്കിൽ ശരി ദാമുവേട്ടാ പോയിവരാം.
പൊതുവാൾ രാജീവിനെയും കൂട്ടി നടന്നു.ഇരുവശവും വേലിക്കെട്ടുകൾ വേർതിരിച്ച നാട്ടുവഴികളിലൂടെ അവർ നടന്നു.നടപ്പില്ലാത്ത ഭാഗത്ത് വേലിയോട് പറ്റിച്ചേർന്നു പുല്ല് വളർന്നു നിൽക്കുന്നുണ്ട്.ഒറ്റപ്പെട്ട ചില വീടുകളും(പൂർണ്ണമായും അല്ല ഇടക്ക് പറമ്പുകൾ വേർതിരിവ് ഉള്ളതിനാൽ അല്പം അകലമുണ്ട് തമ്മിൽ) അവക്കിടയിൽ വിശാലമായ പറമ്പും ഒക്കെ പച്ചപ്പുനിറഞ്ഞ കാഴ്ച്ച.
ദാമു പറഞ്ഞല്ലോ,ഞാൻ പൊതുവാൾ അമ്പലത്തിൽ ചെറിയ സ്റ്റാളുണ്ട് പൂജാ സാധനങ്ങളും തുളസിമാലയും ഒക്കെയായി.സാറ് പേര് പറഞ്ഞില്ല...
രാജീവ്.....
ബാലൻ സാറ് പോകുമ്പോൾ പറഞ്ഞിരുന്നു.വരുന്നത് നാട്ടുകാരൻ ആണ്.എല്ലാം പറഞ്ഞേൽപ്പിച്ചിട്ടാ അദ്ദേഹം പോയത്.
അച്ഛന്റെ സുഹൃത്ത് ആണ്.ആ സ്നേഹവും കരുതലും എന്നോടുണ്ട്.
ഇതൊരു പച്ചയായ നാട്ടിൻപുറമാണ് സാറെ.പട്ടണം ഇവിടുന്ന് പോയിവരാം എങ്കിലും ആ പരിഷ്‌കാരമൊന്നും തൊട്ടുതീണ്ടാത്ത സാധാരണക്കാരാ ഇവിടുത്തെ നാട്ടുകാർ.പിന്നെ കാലം മാറിയപ്പോൾ കുറച്ചുപേർ അങ്ങോട്ട് പോയി പഠിക്കുന്നുണ്ട്.പട്ടണവുമായി ബന്ധിപ്പിക്കുന്നത് മൂന്ന് ട്രിപ്പ് മാത്രം നടത്തുന്ന
💬 Comments
View all comments