Chapter Title : അന്തർവാഹിനി [Pavithran]
. ശില്പഭംഗിയൊന്നും അവകാശപ്പെടാനാവാത്ത വെള്ളച്ചുവരുകൾ ഉള്ള കെട്ടിടങ്ങൾ .എങ്ങും നിറഞ്ഞു നിൽക്കുന്ന ബോറടിപ്പിക്കുന്ന അടുക്കും ചിട്ടയും, നിശ്ശബ്ദത . മാസങ്ങൾ നീളുന്ന ദുരിതപർവ്വം , എന്തിനെന്നറിയാതെ പോലും മിക്കപ്പോഴും കിട്ടാറുള്ള പണിഷ്മെന്റുകൾ. സ്വയം തെരഞ്ഞെടുത്ത ദുർവിധിയോർത്തു ഉറങ്ങാതെ കിടക്കാൻ ആഗ്രഹിച്ചാൽ പോലും അറിയാതെ നിദ്രയിലേക്ക് വലിച്ചാഴ്ത്തിക്കൊണ്ടു പോകുന്ന രാത്രികൾ , പിറ്റേന്നത്തെ പകലിനെയോർത്തു ഭയത്തോടെയാണ് ഓരോ രാത്രികളും കടന്നു പോകാറുള്ളത് . ഒളിച്ചോടി നാട്ടിലേക്ക് പോകണമെന്ന കലശലായ ആഗ്രഹം ക്രമേണ കെട്ടടങ്ങി , എത്ര ദൂരം അല്ല , എത്ര നേരം വേണമെങ്കിലും നിർത്താതെ ഓടിക്കൊണ്ടേയിരിക്കുവാൻ തക്ക ശാരീരിക ക്ഷമത കൈവന്നു തുടങ്ങി , എന്തിനെന്നു ചിന്തിക്കാതെ കിട്ടുന്ന എന്ത് ജോലിയും പണിഷ്മെന്റ് ആയാൽ അതും യാന്ത്രികമായി ചെയ്യാനുള്ള മാനസികനില കൈവന്നു തുടങ്ങി . പ്ലസ് ടു തുടങ്ങിയ കാലഘട്ടത്തിൽ അവസാനത്തെ പ്രീഡിഗ്രി ബാച്ചിൽ പഠിക്കുക ആയിരുന്നു ഞാൻ. വീടിനടുത്തുള്ള സ്കൂളിൽ നിന്നും കുറച്ചകലെയുള്ള കോളേജിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേർന്നപ്പോൾ സ്വാഭാവികം ആയും എടുത്തു പോകുന്ന അമിത സ്വാതന്ത്ര്യം എന്നെ പൂര്ണമായും ക്ലാസ്സിൽ കയറാതിരിക്കുന്നതിലേക്കു എത്തിച്ചു. സിഗരറ്റും മദ്യവും രുചിക്കുന്നതും അവിടെ വച്ച് തന്നെ , ഒന്നാം വർഷ പരീക്ഷയിൽ മനോഹരമായി പൊട്ടിയതോടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അധ്യാപകരും നട്ടു വളർത്തിയ സ്വപ്നങ്ങളിലേക്കുള്ള പാതിവഴിയിൽ പകച്ചു നിൽക്കേണ്ടി വന്നു . ജീവിതത്തിലെ ആദ്യപരാജയം , തിരിച്ചു പിടിക്കാൻ ഒരു പാട് അവസരങ്ങൾ മുന്നിലുണ്ടെങ്കിലും അതൊന്നും പ്രായത്തിന്റെ അപക്വത കാരണം കണക്കിലെടുത്തില്ല . പരാജയം വീട്ടിൽ അറിയാൻ പാടില്ല എന്ന ഒരേയൊരു ലക്‌ഷ്യം കൊണ്ടെത്തിച്ചത് നാവികസേന വിളിക്കുന്നു എന്ന വാചകത്തിൽ
💬 Comments
View all comments