Chapter Title : അനു ചേച്ചി 5 [Nishanth]
sorry പറഞ്ഞില്ലേ" എന്റെ നാക്കു കുഴയാൻ തുടങ്ങിയിരിക്കുന്നു
"അപ്പു നീ സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല"
"ചേച്ചി ഞാൻ പറഞ്ഞെല്ലോ അവൻ നിർബന്ധിച്ചത് കൊണ്ടാണ് മാത്രമല്ല ഞാൻ അധികം കഴിച്ചിട്ടുമില്ല"
"അത് നിന്നെ കണ്ടാലും മനസിലാകുന്നുണ്ട്, ദേ നോക്ക് മിണ്ടാതെ ഇരുന്നു വരനാണെക്കിൽ മാത്രം ഞാൻ വണ്ടി എടുക്കാം" അപ്പോയെക്കും മദ്യത്തിന്റെ ലഹരിയെന്നെ മൊത്തമായി കയ്യിലെടുത്തിരുന്നു.
"നിനക്ക് ഞാൻ പറയുന്ന മനസിലാകാതില്ലേ ഡി, നീ കുറെ ആയെല്ലോ എന്നെ ഇട്ടങ് ഉണ്ടാക്കാൻ തുടങ്ങിയിട്ട്" ചേച്ചി ആദ്യമായിട്ടാകണം എന്റെ ഇങ്ങനൊരു മുഖം കാണുന്നത്, ചേച്ചി ആകെ ഞെട്ടിവിറച്ചു കണ്ണെല്ലാം കലങ്ങിയെന്റെ മുന്നിൽ നിന്നു.....
"അപ്പു ഞാൻ പറഞ്ഞു നീ നോർമൽ അല്ലെന്ന്, വാ നമുക്ക് പോകാം"
"ഞാൻ വരുന്നില്ല, നീ ഒറ്റക്കങ്ങു പോയാൽ മതി. അല്ലെക്കിൽ അവിടെ കല്യാണത്തിന് കൂട്ടിനു കുറെ അവന്മാർ ഉണ്ടായിരുന്നെല്ലോ അവന്മാരെ വിളിച്.............." ഞാൻ ഇ ഡയലോഗ് മുഴുവിക്കും മുമ്പാണ് അ പ്രേദേശമാകെ നടുക്കിയ ഒരു മിന്നലുംഇടിയും വെട്ടിയത്. ഞങ്ങൾ 2ആളും പെട്ടെന്നുള്ള ഇ ഒച്ചയിൽ ഭയന്നുപോയി, മുകളിലേക്ക് നോക്കിയതും കണ്ടത് കാർമേഘങ്ങൾ, അവ ഒരു മഴകുള്ള വട്ടം കൂടിയിരുന്നു. ഞാൻ ചുറ്റും നോക്കി മരങ്ങൾ അല്ലാതെ ഒരു ഷെഡ്പോലുമില്ലാ കേറിനിൽക്കാൻ. കുറച്ചു സ്വബോധം വീണ ഞാൻ വേഗം വണ്ടിയെടുത്തു....
"ചേച്ചി വാ കേറ് മഴക്കുമുമ്പ് വേഗം പോകാം" ചേച്ചി വണ്ടിയിൽ കേറിയതും രണ്ടു കൈകൊണ്ടും മുഖംപൊത്തി എന്റെ പുറത്തേക്ക് ചാരിയിരുന്നു, മുന്നിൽ ഇരുണ്ട് മൂടുന്ന വഴികൾ പോരാത്തതിന് തലക്കുമുകളിൽ പൊട്ടിത്തെറിക്കുന്ന ഇടിമിന്നലുകൾ, കൂടെ ചാറ്റൽമഴയും തുടങ്ങി. ഞാൻ എങ്ങോട്ടെന്നില്ലാതെ മുന്നിൽ കണ്ട വഴിയേ പൊയ്ക്കൊണ്ടിരുന്നു....
"അപ്പു നീ എവിടെയെങ്കിലും ഒന്ന് നിറുത്ത്, എനിക്ക് വയ്യ" ഇടിമിന്നലിന്റെ കാഠിന്യം മൂത്തതും ചേച്ചി പറഞ്ഞു....
"എവിടെ കയറി നിൽക്കാനാ ചേച്ചി ചുറ്റും മരങ്ങൾ മാത്രമാണ്, ഇ വഴി ഏതാണെന്നു പോലുമൊരു തിട്ടമില്ല, ചേച്ചി ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്, അവിടേക്ക് പോകാം"
"എന്തായാലും വേണ്ടില്ല നീ ഒന്ന് വേഗമെവിടെ എത്തിക്ക്"
അവസാനം ഒരുവിധം വെളിച്ചം കണ്ട ഭാഗത്തെത്തി, അതൊരു തുറന്നിരിക്കുന്ന കടയാണ്. സാമാന്യംവലിപ്പമുള്ള അ കടവരാന്തയിൽ
💬 Comments
View all comments