0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 1680

ഞങ്ങൾ കയറി നിന്നു. എന്നാലും ഇ ഓണംകേറാമൂലയിൽ ആരാണാവോ കട കൊണ്ടിട്ടത്, എന്തുതന്നെ ആയാലും കേറി നിൽക്കാൻ ഒരിടം കിട്ടിയത് തന്നേ വലിയ കാര്യം. ഞാൻ എന്റെ നനഞ്ഞ മുടി ചിക്കി എന്നോട് ചേരുന്നു നിന്ന ചേച്ചിയെ നോക്കിയതും എനിക്ക് തന്നേ സങ്കടമായി കലങ്ങി ചുവന്ന കണ്ണുകളിൽ eyeliner പടർന്നിരുന്നു. മഴതുള്ളിക്കൊപ്പം കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ചേച്ചി ഷാളിന്റെ തുമ്പ് എന്റെ തലയിലേക്കിട്ട് എനിക്ക് തോർത്തിത്തന്നു...... ചേച്ചിയുടെ രണ്ടു കൈകളിലും ഞാൻ പിടിച്ചു.....

"ചേച്ചി, ഞാൻ അവനോട് പറഞ്ഞതാ വേണ്ട വേണ്ട എന്ന്, ഒരുപാട് നിര്ബന്ധിച്ചതുകൊണ്ട ഞാൻ കുറച്ച് കുടിച്ചത് അതിങ്ങനെ ഒക്കെ ആകുമെന്നും കരുതിയില്ല"

"മ്മ്"

"ദ മഴ നനഞ്ഞെന്റെ hangover ഒക്കെ മാറിത്തുടങ്ങി, ഇനി വീട്ടിൽ വരെ ഞാൻ വണ്ടിഎടുത്തോളാം, ഒരു കുഴപ്പവും ഇനി കാണിക്കില്ല. ചേച്ചി ഞാൻ കുടിച്ചതിന്റെ പുറത്ത് എന്തൊ ഓർമയില്ലാതെ പറഞ്ഞുപോയതാ, sorry ചേച്ചി"

"കുഴപ്പമില്ല"

"ഇത് ലാസ്റ്റ് ആണ് ഇനി മേലിൽ ഞാൻ കുടിക്കില്ല promise"

"മ്മ്"

"എന്താണ് ഞാൻ പറഞ്ഞില്ലേ ചേച്ചി, എന്നോട് മുമ്പത്തെ പോലെ സംസാരിക്ക്, എന്റെ കൂടെ ഇപ്പോഴും കൂട്ടില്ല" ചേച്ചിടെ കൈയെടുത്തെന്റെ നെഞ്ചിൽ വെച്ചുഞാൻ ചോദിച്ചു

"ഉണ്ടെടാ കുരങ്ങാ" ചേച്ചി ചെറുതായി ചിരിച്ചുകൊണ്ട് എന്റെ തോളത്ത് തല വെച്ചു, ഞാനും ചേച്ചിടെ തോളത്തു കൈവെച്ച് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്നു......

"ഹ! ഇതാരൊക്കെയാ രണ്ടാളും മഴനനഞ്ഞു അവിടെ നില്കാതെ ഇങ്ങ് ഉള്ളിലേക്ക് കേറിപോരെ"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വെള്ളമുണ്ടും,ഷർട്ടുമിട്ട ഏകദേശം 50 വയസോളം പ്രായം തോന്നിക്കുന്ന 6 അടി പൊക്കമുള്ള ഒരു മനുഷ്യനെ ആണ്..... "ഞാൻ തോമസ് എല്ലാരും തോമാച്ചായനെന്ന് വിളിക്കും, ഇ കട എന്റേതാണ് പേടിക്കേണ്ട ദേ നല്ല ഇടിമിന്നലുണ്ട് രണ്ടാളും കുറച്ചകത്തേക്ക് കേറി നിന്നാട്ടെ" അയാൾ പറഞ്ഞ പ്രകാരം ഞാനും ചേച്ചിയും അല്പം ഉള്ളിലേക്ക് നിന്നു.

"നിങ്ങൾ ഇപ്പോ വിചാരിക്കും ഇവിടെ ഒരു കടയിട്ട് കച്ചവടം തുടങ്ങാൻ എനിക്ക് വട്ടാണോയെന്ന്, അതെ ഒരുതരം വട്ടുതന്നെ അച്ഛൻ അപ്പുപ്പന്മാരായി തുടങ്ങിയ കടയ ഇവിടിപ്പോൾ ആകെ സാധനം വാങ്ങാൻ വരുന്നത്

💬 Comments

View all comments