Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
രണ്ട് മാസം പെട്ടന്ന് കടന്നു പോയി തുലാവർഷമെത്തി ,പറമ്പിൽ കുറച്ച് ദിവസത്തെ പണിയുണ്ടായിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. അന്ന് ആറ്റിൽ വലയിടാൻ പോയ സോനുവിന് ധാരാളം മീനുകൾ കിട്ടി. സുമതി ചേച്ചി നല്ലവണ്ണം കറിവെച്ച് സോനുവിൻ്റെ കയ്യിൽ കൊടുത്തുവിട്ടു .അവൻ അത് വീട്ടിൽ തന്നു. പറമ്പിൽ നിന്ന് കപ്പ പറിച്ച് പുഴുങ്ങി ഉടച്ചു രാത്രിയിലേക്കുള്ള ഭക്ഷണം ഞാൻ തയ്യാറാക്കി. ഇന്നത്തെ ഭക്ഷണം വീട്ടിൽ നിന്നാകാം എന്ന് ഷംനയോട് വിളിച്ചുപറഞ്ഞു. പതിവ് പോലെ രാത്രിയായപ്പോൾ ഷംനയും ,ഷാലുവും വീട്ടിലെത്തി. ഭക്ഷണം കഴിച്ച് പ്ലേറ്റും കഴുകി വെച്ച് ഞങ്ങൾ പൂമുഖത്തിരുന്നു. കുറച്ച് നേരം ടി.വി കണ്ടിരുന്നു. ഷാലു എൻ്റെ ലാപ്ടോപ്പിൽ അവൾക്ക് വേണ്ട സ്റ്റഡി മെറ്റീരിയലുകൾ തയ്യാറാക്കുന്ന തിരക്കിലാണ്. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞതിനാലാകണം ഉറക്കം വന്ന ഷംന എൻ്റെ മടിയിൽ തല വെച്ച് കിടന്നു. സമയം 11 മണിയായി.ഇതിനിടയ്ക്ക് ഉറങ്ങിയെണീറ്റ ഷംന ഷായുവിനേയും വിളിച്ച് വീട്ടിൽ പോകാനായിറങ്ങി.കൂടെ ഞാനും വാതിൽ ചാരി കോലായിലേക്കിറങ്ങി. പുറത്ത് ശക്തമായ കാറ്റ് വീശാൻ തുടങ്ങിയിരുന്നു. അതോടൊപ്പം മേഘ ഗർജ്ജനവും. പൊടുന്നനെ അതിശക്തമായ ഒരു മിന്നൽ ഭൂമിയിലേക്ക് പുളഞ്ഞിറങ്ങി. കുളക്കടവിനടുത്ത് നിന്നിരുന്ന ഒരു വലിയ മൂവാണ്ടൻ മാവിൻ്റെ വലിയ കൊമ്പിനായിരുന്നു അതേൽക്കാനുള്ള വിധിയുണ്ടായത്. കൊമ്പിന് തീപിടിച്ച് താഴേക്ക് പതിച്ചു ഷംനയും,ഷാലുവും ഉറക്കെ നിലവിളിച്ച് അകത്തേക്ക് ഓടി കയറി. പിന്നാലെ ആർത്തലച്ച് മഴയുമെത്തി. പുറത്തേക്കിറങ്ങാൻ നിന്ന എന്നെ അവർ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി വാതിലടച്ചു. രണ്ടു പേരും കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. വീണ്ടുമൊരു മിന്നൽകൂടി ഭൂമിയിൽ പതിച്ചു. പെട്ടന്നവർ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. പാവങ്ങൾ നല്ലവണ്ണം ഭയന്നിരുന്നു.
💬 Comments
View all comments