0%

Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 456

അച്ഛനത്രയും പറഞ്ഞ് മുറിയിലേക്ക് പോയി എനിക്ക് ഒന്നും മനസ്സിലായില്ല.
ഞാൻ മൊത്തത്തിൽ കൺഫ്യൂഷനായി നേരെ റൂമിലേക്ക് പോയി ഫോണെടുത്ത് അനുപമയെ വിളിച്ചു.

" ഞാൻ തിരക്കിലാ ചേട്ടാ നാളെ സംസാരിക്കാം " എന്ന മറുപടിയാണ് അവളിൽ നിന്ന് കേട്ടത് ഓരോന്ന് ആലോചിച്ച് ഞാൻ അറിയാത ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ വീട്ടിലെ ബഹളവും സംസാരവും കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ ഡോറ് തുറന്ന് പുറത്തിറങ്ങി. എന്റെ ഏറ്റുവും അടുത്ത കുറച്ചു ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്, നോക്കിയപ്പോൾ ജിത്തുവും അബുവും താഴെ ഉണ്ട് തകർത്ത ചർച്ചയിലാണ്. ഞാൻ അവന്മാരെ റൂമിലേക്ക് വിളിപ്പിച്ചു കാര്യം തിരക്കി. പക്ഷെ അവന്മാർ ഒന്നും പറഞ്ഞില്ല.

"ആകെ പന്തികേടാണല്ലോ " ഞാൻ മനസ്സിൽ പറഞ്ഞു.

"എന്റെ ആന്റിമാരൊക്കെ എന്നെ നോക്കി ഒരു ആക്കിയ ചിരിചിരിക്കുന്നുണ്ട്.

"എടാ പെട്ടെന്ന് കുളിച്ച് ഈ ഡ്രസ്സെടുത്ത് ഇട് " എന്നും പറഞ്ഞ് അച്ഛൻ എനിക്ക് ഒരു കവർ കയ്യിൽ തന്നു .

അത് കേട്ടപ്പോൾ തന്നെ ജിത്തു എന്നെ തള്ളി ബാത്ത്റൂമിലാക്കി. ഞാൻ ഫ്രഷായി പുറത്ത് വന്ന് അച്ഛൻ തന്ന കവറ് നോക്കി. വെള്ള ഷർട്ടും മുണ്ടും.

" ദൈവമേ ഇന്നെന്റെ കല്യാണം വല്ലതുമാണോ?"

ഞാൻ മനസ്സിൽ വിജാരിച്ച് ഡ്രസ് ഇട്ടു.

അപ്പൊ തന്നെ അമ്മ എനിക്കുള്ള കാപ്പിയും കൊണ്ട് മുറിയിൽ വന്നു.

"നീ വേഗം കഴിക്ക് പോകാനുള്ള സമയമാവാറായി".

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ ദേഷ്യം വന്നു.

"അമ്മേ എന്താ കാര്യം? എന്താ എന്നെ ഇങ്ങനെ വേഷം കെട്ടിക്കുന്നേ? "

എന്റെ ഉള്ളിലെ സംശയം സങ്കടമായി പുറത്തുവന്നു.

💬 Comments

View all comments