0%

Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 457

"എല്ലാം നല്ലതിനാണ്, "അമ്മ അതും പറഞ്ഞ് പുറത്തുപോയി.

എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല ഞാൻ ഫോണെടുത്ത് അനുപമയെ വിളിച്ചു.

"ഹലോ ? അനുപമേ"

"ഹലോ ? നിങ്ങൾ ആരാണ് " പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദമാണ് ഞാൻ കേട്ടത്.

"ഞാൻ രാഹുൽ അനുപമ ഇല്ലേ " ഞാൻ തിരിച്ച് ചോദിച്ചു.

" അവൾ ഇവിടെ ഇല്ല "എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

ഞാനൊന്നും മനസ്സിലാകാതെ ഫോണെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ടു. അപ്പോഴേക്കും അബു അവിടെ വന്ന് എന്നെയും വലിച്ചോണ്ട് പുറത്ത് കൊണ്ട് വന്ന് ജീപ്പിൽ കേറ്റി. വീട് പൂട്ടി അച്ഛനും അമ്മയും പുറകിൽ കയറി അബു വണ്ടി എടുത്തു ബാക്കി ഉള്ളവർ ഞങ്ങളുടെ വണ്ടിയുടെ പുറകേ അവരുടെ കാറുകളിൽ വന്നു.

"അച്ഛാ ഒന്ന് പറ എവിടേക്കാ പോകുന്നേ " ഞാൻ അച്ഛനോട് ദയനീയമായി ചോദിച്ചു.

അച്ഛനൊന്നും മിണ്ടിയില്ല.

" അച്ഛാ എന്നെ ടെൻഷനടിപ്പിക്കാതെ ഒന്നു പറ . "
എന്റെ ശബ്ദം ഉച്ചത്തിലായി.

"എടാ നിനക്ക് ആക്സിഡന്റ് പറ്റിയെന്ന് ഈ അബു വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ ഇതിനെക്കാൾ ടെൻഷനടിച്ചതാ , നീ കുറച്ച് ടെൻഷനടി . "എന്നും പറഞ്ഞ് അച്ഛൻ നിശബ്ദനായി.

ജീപ്പ് സിറ്റിയിൽ നിന്ന് മാറി ഒരു ഗ്രാമപ്രദേശത്തേക്ക് നീങ്ങി. പരിചയമില്ലാത്ത സ്ഥലം. ഒറ്റനോട്ടത്തിൽ അനുപമ താമസിക്കുന്ന സ്ഥലമെന്ന് തോന്നിപ്പിക്കുമെങ്കിലും ഞാൻ അന്നു കണ്ട സ്ഥലമല്ല ഇത്. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു എന്റെ കണ്ണുകൾ നനഞ്ഞിരുന്നു.

കുറച്ചു ദൂരം പോയ ശേഷം ജീപ്പ് ഒരു വീടിനു മുന്നിൽ നിർത്തി ഞാൻ വീട് കണ്ട്

💬 Comments

View all comments