Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ഞെട്ടി അനുപമയുടെ വീട് ഞാൻ ചുറ്റും നോക്കി ഞങ്ങൾ അന്ന് വന്ന വഴി അപ്പുറത്ത് ഞാൻ കണ്ടു ഇന്ന് വന്നത് മറ്റൊരു വഴിയിലൂടെയാണ്. അവളുടെ വീട്ടിലും കുറച്ച് ആളുകൾ ഉണ്ട്.
ഞാൻ അച്ഛനെ നോക്കി അച്ഛന്റെ മുഖത്ത് എന്നെ പറ്റിക്കുമ്പോഴുള്ള ആ ഇളിച്ച ചിരിയുണ്ട്.
"എടാ പൊട്ടാ ഇന്ന് നിന്റെ വിവാഹ നിശ്ചയമാണ് " അച്ഛനതും പറഞ്ഞ് അമ്മയെ നോക്കി രണ്ടു പേരും എന്നെ പറ്റിച്ചു എന്ന ഭാവത്തിൽ ചിരിക്കുന്നുണ്ട്. എന്നാലും അനുപമയും ഇതിന് കൂട്ടു നിന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് ചെറിയ സങ്കടം തോന്നി.
അവളുടെ അച്ഛനും അമ്മാവനാരും ഞങ്ങളെ കണ്ടപാടെ വന്ന് അകത്തേക്ക് കയറാൻ ക്ഷണിച്ചു.
ഞങ്ങൾ അവളുടെ വീട്ടിനുള്ളിൽ കയറി. അവളുടെ ബന്ധുക്കൾ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. ഞങ്ങൾ ഞങ്ങൾക്കായി ഒരുക്കിയിരുന്ന സ്ഥലത്ത് ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ സാരിയുടുത്ത് ഒരുങ്ങി വന്ന അനുപമയെ കണ്ടപ്പോൾ എന്റെ ഉള്ളിലെ സങ്കടം മാറി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ജാതകം അങ്ങോട്ടും ഇങ്ങോട്ടും കൈമാറി അതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടും മോതിരം മാറി.
ഭക്ഷണം കഴിച്ച് ഞാനും അനുവും മാറിനിന്ന് സംസാരിക്കുമ്പോഴാണ് ഒരാൾ ഞങ്ങളുടെ അടുത്ത് വന്നത്. മുൻപ് ഞാൻ കണ്ടിട്ടില്ലെങ്കിലും ആൾ ആരാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി അനുപമയുടെ അനിയൻ അനൂപ്. രണ്ടുപേരുടെയും മുഖം ഏകദേശം ഒരുപോലെയാണ്.
അവൻ വന്ന് എന്നെ കെട്ടിപിടിച്ചു.
"സോറി അളിയാ ഇവൾ പറഞ്ഞതു കൊണ്ടാണ് രാവിലെ ഞാൻ അങ്ങനെ ഫോണിൽ സംസാരിച്ചത് " അവൻ അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു.
"നീ എന്താ എന്നോട് പറയാതിരുന്നത് " ഞാൻ
💬 Comments
View all comments