Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
സോറി പറയാൻ ആണ് .
" അതിനെന്താ തരാം. 98................. "
"മോളുടെ അഡ്രസ് ഒന്നു പറഞ്ഞേ "
"എന്തിനാ സർ "
" അത് വഴിയേ മനസ്സിലാകും. "
..................................................
അനുപമ എന്നോട് അന്നു നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാനൊരു പൊട്ടനെ പോലെ കേട്ടിരുന്നു അവസാനം പൊട്ടി ചിരിച്ചു.
"എന്താ ചിരിക്കുന്നേ. "
അനുപമ എന്റെ പെട്ടെന്നുള്ള റിയാക്ഷൻ കണ്ടതോടെ ചോദിച്ചു.
"അല്ല ഇന്നലെ ഞാൻ ഒരു 5 മിനിട്ട് കൂടെ വെയിറ്റ് ചെയ്തിരുന്നേൽ ഇന്ന് ഇവിടെ കിടക്കണ്ടായിരുന്നല്ലോ എന്നാലോചിച്ചിട്ട് ചിരിച്ചു പോയതാ ."
എന്റെ ചിരി കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു.
"എട്ടാ എന്തിനാ അന്ന് ആ പെൺകൊച്ചിനെ അടിച്ചത്. "
"ആരെ "
" അന്ന് പഠിച്ചു കൊണ്ടിരുന്നപ്പോൾ , അച്ഛൻ പറഞ്ഞ കാര്യം " . അനുപമ ആകാംഷയോടെ എന്നോട് ചോദിച്ചു.
" ഓ അതൊ . +1 ന് ക്ലാസ്സിലെ എല്ലാ പയ്യനാരും അവളുടെ പുറകേ ആയിരുന്നു ഞാനവളെ മൈന്റ് പോലും ചെയ്തില്ല അതിന് അവളെ എനിക്ക് ഇഷ്ടമാണെന്നും ഞാൻ അവളുടെ പുറകേ നടക്കുകയാണെന്നുമൊക്കെ അവൾ വെറുതേ പറഞ്ഞു നടന്നു. അതെനിക്ക് സഹിച്ചില്ല എന്നെ കൂട്ടുകാർ കളിയാക്കിയപ്പോൾ അവൾക്കിട്ട് ഞാനൊന്ന് പൊട്ടിച്ചു. "
ഞാനിതു പറഞ്ഞു തീർന്നതും പൊട്ടിചിരിക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.
"ഏട്ടന് എന്നെ ഇഷ്ടമല്ലേ ? " അവൾ ഒരു ആകാംഷയോടെ ചോദിച്ചു.
"ഇഷ്ടമാണ് ! താൻ അന്ന് എന്നെ അടിച്ചപ്പോൾ കൂടെ കയറിയതാണ് ആ ഇഷ്ടം അല്ല പ്രണയം പക്ഷെ ഞാൻ തന്നെ തെറ്റിദ്ധരിച്ചു. തന്റെ
💬 Comments
View all comments