Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
മുഴുവൻ വാക്കുകളും കേൾക്കാൻ ഞാൻ നിന്നില്ല കാരണം നിനക്ക് ആരോടൊ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ തളർന്നു പോയി. താൻ പറയാൻ വന്ന ബാക്കി കാര്യങ്ങൾ എനിക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല അതിനാലാണ് ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങിയതും. തന്റെ ആ വാക്കുകൾ തന്നെയാണ് എന്റെ ബൈക്കിന്റെ നിയന്ത്രണം തെറ്റിച്ചതും. " ഞാനത് പറഞ്ഞ് തീർന്നതും നിറകണ്ണുകളോടെ നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.
"ഞാൻ കാരണം ശരീരത്തിനും മനസ്സിനും വേദന അനുഭവിക്കേണ്ടി വന്നു അല്ലേ " അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങി.
ഞാൻ വലതു കൈ കൊണ്ട് അവളെ വലിച്ച് നെഞ്ചിലിട്ട് ഒരു ഉമ്മ നെറ്റിയിൽ കൊടുത്തു. അവളുടെ സങ്കടം മുഴുവൻ മാറി മുഖം നാണം കൊണ്ട് തുടുത്തു.
"ആ എട്ടാ ഞാൻ ഏട്ടന്റെ ഷോറൂമിൽ ഇന്റർവ്യൂന് വന്നത് എന്റെ അച്ഛൻ പറഞ്ഞിട്ടാണ്. ഏട്ടന്റെ അച്ഛനാണ് എന്റെ അച്ഛനോട് ഈ കാര്യം പറഞ്ഞത് "അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"അതെനിക്ക് നിന്നെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ മനസ്സിലായി . എന്റെ അച്ഛൻ ഇങ്ങനെയാണ് എന്റെ ജീവിതത്തിൽ ഞാനാഗ്രഹിക്കുന്ന കാര്യം ഞാൻ പറയാതെ തന്നെ നടത്തിത്തരും പക്ഷെ അതിന് മുമ്പ് എന്നെ ഇട്ട് ടെൻഷനടിപ്പിക്കും എന്റെ മുഖത്തെ സന്തോഷം കാണാൻ വേണ്ടി . "
കുറച്ചു കഴിഞ്ഞപ്പോൾ എന്നെ വാർഡിലേക്ക് മാറ്റി അവിടെ അച്ഛനും അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അനുപമയെ അകത്തു കയറ്റാനാണ് അമ്മ പിണങ്ങി ഇറങ്ങി പോയതെന്ന് എനിക്ക് മനസ്സിലായി.
"നിന്റെ പിണക്കം മാറിയോ " എന്നെ കണ്ടതോടെ അച്ഛൻ ചോദിച്ചു.
ഞാൻ ഒരു
💬 Comments
View all comments