എല്ലാവർക്കും നമസ്കാരം.
ആദ്യ കഥകൾക്ക് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട്
ഞാൻ ആദ്യമേ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ പുതിയ ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇതും ഒരു പ്രണയ കഥയാണ്. പ്രണയവും യാത്രയും അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്.
എന്നാൽ തുടങ്ങട്ടെ !...................
??അനുപമ ! എന്റെ സ്വപ്ന സുന്ദരി??
Anupama Ente Swapna Sundari | Author : Chekuthane Snehicha Malakha
ട്രാഫിക്കിൽ ബൈക്ക് നിർത്തി ഹെൽമറ്റ് മാറ്റി തലമുടിയിലൂടെ വിരലോടിച്ച ശേഷം വീണ്ടും ഹെൽമറ്റ് തിരിച്ച് തലയിൽ വച്ചു. ചുറ്റും നോക്കിയപ്പോഴാണ് അടുത്തുള്ള വണ്ടിയിൽ ഉള്ളവർ എന്നെയും എന്റെ ബൈക്കിനെയും മാറി മാറി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിന് കാരണം ഉണ്ട്. BMW 750 GS ആണ് ഞാൻ ഓടിക്കുന്ന ബൈക്ക് ,സാധരണ ആരും നേരിട്ട് കണ്ടിട്ടുണ്ടാകില്ല ഈ വിലകൂടിയ ബൈക്ക്. ട്രാഫിക് സിഗ്നൽ ചുവപ്പിൽ നിന്നും മഞ്ഞയിലേക്ക് നീങ്ങിയതും ആക്സിലേറ്റർ കൂട്ടി ബൈക്ക് ഞാൻ ഒന്ന് റൈസ് ചെയ്തു ബൈക്കിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം പുറപ്പെട്ടു. ട്രാഫിക് എനിക്ക് പച്ചക്കൊടി കാണിച്ചതും ബൈക്ക് ഞാൻ മുൻപോട്ട് എടുത്തു.
ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്ത് ഞാൻ മാളിനുള്ളിലേക്ക് നടന്നുകയറി.
എന്റെ പേര് രാഹുൽ (28) , അത്യാവശ്യം നല്ല ഉയരം നിറം, ഉറച്ച ശരീരം .ബിരുദ പഠനത്തിനും ഗവൺമെന്റ് ജോലിക്കും താൽപര്യമില്ലാത്തതിനാലും വണ്ടി പ്രാന്ത് ചെറുപ്പം മുതലേ തലയ്ക്കു പിടിച്ചതിനാലും ഞാൻ ഒരു ഷോറൂം നടത്തുകയാണ്. വിലകൂടിയ ആഢംബര ബൈക്കുകൾ മാത്രം
💬 Comments
View all comments