Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
കാര്യങ്ങൾ പറഞ്ഞു.
"ഹാ ഹാ ... " അമ്മ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്.
"ഒന്നുമില്ലങ്കിലും നിനക്ക് ഒരടിയുടെ ആവശ്യമുണ്ടായിരുന്നു. ആള് മാറിയിട്ടാണെങ്കിലും നിനക്ക് ആ കൊച്ച് തന്നത് നന്നായി. "
" അമ്മേ ..." ഞാൻ അപേക്ഷ ഭാവത്തിൽ വിളിച്ചു.
"എങ്ങനെ ഉണ്ടടാ ആ കൊച്ച് കാണാൻ കൊള്ളാവോ ?" അമ്മ എന്നോട് കളിയാക്കി കൊണ്ട് ചോദിച്ചു.
"എന്തിനാ കല്യാണം ആലോചിക്കാനോ?" ഞാൻ ദേഷ്യത്തിൽ ചോദിച്ചു.
"'അങ്ങനെയെങ്കിലും നീ ഒന്ന് കെട്ടി കണ്ടാൽ മതി ."
" ഞാൻ ഫ്രീ ആയി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നെ ഞാനവിടെ നിന്നില്ല വേഗം റൂമിലെത്തി.
നേരെ ബെഡിൽ മുഖം പൂഴ്ത്തി .
"ർ ർ ർ ർ........."
മൊബൈൽ റിംഗ് ചെയ്ത സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ കോള് എടുത്തു.
"മച്ചാനെ ഞാനാ അബു .നാളെ ഒരു റൈഡ് പോകുന്നുണ്ട് മച്ചാൻ വരുന്നുണ്ടോ ? പുതിയ പിള്ളേരെം കൊണ്ടാ പോകുന്നേ."
"എങ്ങോട്ടാ ." ഞാൻ തിരക്കി
" നേരെ കാശ്മീർ ,ലോങ്ങാ ....."
"എടാ ഞാൻ വരുന്നില്ല .നിങ്ങള് വിട്ടോ ഞാൻ അടുത്തതിൽ വരാം "
" ശരി "
ഞാൻ ഫോൺ വച്ചു. ഞാനിവിടത്തെ റൈഡിംഗ് ക്ലബിലെ മെമ്പറാണ്. ഇടയ്കൊക്കെ പോകാറുണ്ട് , മനസ്സിലെ സങ്കടങ്ങളെല്ലാം ബൈക്കിന്റെ ബാക്കിൽ കെട്ടിവച്ച് ആക്സിലേറ്ററിൽ കൈ കൊടുത്ത് പോകും .അവസാനം നിൽക്കുന്നത് ഹിമാലയത്തിലെ തണുപ്പൻ മലനിരകൾക്ക് മുകളിലാണ്.
മൊബൈൽ ബഡിലിട്ട് ഞാൻ ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ് മാറ്റി.
💬 Comments
View all comments