Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
പുറത്ത് വന്ന് മൊബൈൽ ഫോൺ കയ്യിലെടുത്ത് നെറ്റ് ഓൺ ആക്കി വാട്സാപ്പ് ഓപ്പൺ ആക്കി.
ഒരു സോറി വന്ന് കിടപ്പുണ്ട് നമ്പർ പരിചയമില്ല. ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോഴാണ് ഇന്ന് എന്റെ കരണത്ത് തല്ലിയ കക്ഷിയാണെന്ന് മനസ്സിലായത്.
"എന്റെ നമ്പർ എങ്ങനെ കിട്ടിയതാണോ എന്തോ?" എന്ന് അലോചിച്ചപ്പോഴാണ് അച്ഛനോട് അവർ സംസാരിച്ചു നിന്ന രംഗം ഓർമ്മയിൽ വന്നത്. അപ്പോൾ നമ്പർ കൊടുത്ത കക്ഷിയെ പിടികിട്ടി ,എന്റെ അച്ഛൻ തന്നെ.
"ഞാൻ ദേഷ്യപ്പെടുന്ന (???) ഇമോജി സെന്റ് ചെയ്ത് മൊബൈൽ മാറ്റിവച്ച് താഴത്തേക്ക് പോയി.
നേരെ അടുക്കളയിൽ പോയി എനിക്ക് മാറ്റിവച്ചിരുന്ന ചായയും കയിലെടുത്ത് ടി.വി യുടെ മുന്നിലെ സെറ്റിയിൽ ഇരുന്നു.
"വിളി വന്നോ ." എന്നും ചോദിച്ചുകൊണ്ട് അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു.
"ആ ഇന്ന് നേരത്തെ എത്തിയോ ?" ഞാൻ തിരിച്ച് ചോദിച്ചു.
"നീ റൂട്ട് മാറ്റണ്ട , പറ അവള് നിന്നെ വിളിച്ചോ?
" ഏതവള് "
" നീ ഉരുണ്ട് കളിക്കണ്ട പറ രാഹുലേ "
" വിളിച്ചില്ല വാട്സ് ആപ്പിൽ 'സോറി' എന്ന് മെസേജിട്ടു. അച്ഛനാണല്ലേ നമ്പറ് കൊടുത്തത്.
" അത് ആ കുട്ടിക്ക് നിന്നോട് മാപ്പ് പറയണം എന്നു പറഞ്ഞു അത് കൊണ്ട് കൊടുത്ത താ"
"ശരി"
"നിനക്ക് അത്താഴത്തിനെന്ത് വേണം " . അമ്മ എന്നോട് ചോറിച്ചു.
"ഒന്നും വേണ്ട "
ഞാൻ ചായയും വലിച്ച് കുടിച്ച് റൂമിൽ പോയി . സിസ്റ്റം ഓണാക്കി പാട്ടും വച്ച് കയറി കിടന്നു. ഉറക്കം വന്നപ്പോൾ സിസ്റ്റം ഓഫാക്കി പുതപ്പിനുള്ളിൽ കയറി.
💬 Comments
View all comments