Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
"ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്. " അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.
പയ്യപയ്യെ ചൂട് കവളിൽകൂടി വന്നു. ഞാൻ ഞെട്ടി ഉണർന്നു.ചായകപ്പും എന്റെ കവളിൽ വച്ച് നിൽക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്. അങ്ങനെയാണ് എന്റെ കവളിൽ ചൂട് പറ്റിയത്.
"എന്താ അമ്മേ ഈ കാണിക്കുന്നേ? "
"എന്റെ പുന്നാര മോനെ എത്ര നേരമായി ഈ അമ്മ വിളിക്കുന്നുവെന്ന് അറിയോ? പോയി കുളിച്ച് വലതും തിന്ന് ഷോറൂമിൽ പോടാ . എനിക്ക് സ്കൂളിൽ പോകാനുള്ളതാ" .
അമ്മ അതും പറഞ്ഞ് ചായ കപ്പും ടേബിളിൽ വച്ച് താഴേക്ക് പോയി.
"ഞാനെന്തിനാ അവള് എന്നെ ഉമ്മ വയ്ക്കുന്നത് സ്വപ്നം കണ്ടത്. ഛേ ... ഇന്നലെ കണി കണ്ടവനെ ഇന്ന് കാണല്ലേ ".
അതും മനസ്സിൽ വിജാരിച്ച് എണീറ്റ് ഞാൻ ഫ്രഷായി, കാപ്പിയും കുടിച്ച് ഷോറൂമിലേക്ക് വിട്ടു.
എന്നെ കൂടാതെ അഞ്ച് സ്റ്റാഫ് എന്റെ ഷോറൂമിൽ ഉണ്ട്. മൂന്ന് ജെൻസും രണ്ട് ലേഡീസും . ഞാനെത്തുന്നതിനുമുൻപ് തന്നെ ഷോറൂം തുറന്ന് വൃത്തിയാക്കിയിരിക്കും.
ഞാൻ എന്റെ ക്യാമ്പിനിൽ കയറി ചെയറിൽ ഇരുന്നു.
" ചേട്ടാ ,നമ്മൾ കൊടുത്ത പരസ്യം പത്രത്തിൽ വന്നിട്ടുണ്ട് ഇന്റർവ്യൂ നാളെ രാവിലെ 10 മണിക്കാണ് " .
കിരൺ ആണ് അത് വന്ന് പറഞ്ഞത്. കിരൺ ഇവിടുത്തെ സെയിൽസ് മാൻ ആണ്. ഞാൻ എല്ലാവർക്കും എന്റെ പേരോ അല്ലെങ്കിൽ ഏട്ടാ എന്നോ വിളിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.
ഇവിടെ അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
💬 Comments
View all comments