0%

Chapter Title : അനുപമം ഈ രതിലഹരി [സ്പൾബർ]

Author : Spulber Read All Parts 7.3K

ഫരീദ വണ്ടി നിർത്തി ബാഗുമെടുത്ത് ഇറങ്ങി.

“ നീ വന്നിട്ട് എന്നെ വിളിച്ചാൽ മതി കെട്ടോടാ…”

ചാവി അവന് കൊടുക്കുമ്പോൾ ഫരീദ പറഞ്ഞു.

“ ചേച്ചീ.. ചേച്ചീടെ നമ്പർ… ?”

“ഞാൻ നേരത്തേ വിളിച്ച നമ്പർ തന്നെയാടാ…”

“ ചേച്ചീ… നേരത്തെ ചേച്ചി വിളിച്ചത് ആശാന്റെ നമ്പറിലേക്കാ… അയാളിപ്പോ കടയിലുണ്ടാവില്ല…”

“” എന്നാ എന്റെ നമ്പറിന്നാ… “

ഫരീദ അവളുടെ നമ്പർ പറഞ്ഞ് കൊടുത്ത് ഗേറ്റ് കടന്ന് സ്കൂളിലേക്ക് കയറിപ്പോയി. അവൻ ഫരീദയുടെ വണ്ടിയുമായി പഞ്ചർ കടയിലേക്കും പോയി.

ഇന്റർവെൽ സമയത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫരീദ ക്കൊരു കോൾ.. അതവൻ തന്നെയാകും എന്ന് മനസിലായ അവൾ ഫോണെടുത്തു.

“ ഹലോ ചേച്ചീ.. വണ്ടി റെഡിയായിട്ടുണ്ട്.. ഞാനിവിടെ പുറത്തുണ്ട്…”

“ നീയവിടെ നിൽക്ക്… ഞാനിപ്പവരാം… “

അവൾ ഫോൺ കട്ടാക്കി പേഴ്സുമെടുത്ത് പുറത്തേക്ക് നടന്നു.

ഗേറ്റിന് പുറത്ത് അവൻ ചിരിച്ചോണ്ട് നിൽക്കുന്നു.

“ ദാ ചേച്ചീ വണ്ടി… പുതിയ ടയർ ഇട്ടിട്ടുണ്ട്… നല്ല കമ്പനി ടയറാ… ഇനി കുറേ കാലത്തിന് ചേച്ചിക്കിത് മതിയാകും…"

“ എത്രയായെടാ… ?”

അവൻ ടയറിന്റെ പൈസയും, അവന്റെ പണിക്കൂലിയും പറഞ്ഞു.ഫരീദ പൈസയെടുത്ത്, ഇരുനൂറ് രൂപ കൂടുതലുംകൊടുത്തു.

“ ചേച്ചീ… ഇത് ഇരുനൂറ് കൂടുതലുണ്ട്…””

അവൻ പൈസ എണ്ണി നോക്കി പറഞ്ഞു.

“ അത് നീ വെച്ചോടാ.. നീ കുറേ ബുദ്ധിമുട്ടിയതല്ലേ…"

“ എന്റെ ചേച്ചീ.. ഇതാണെന്റെ പണി.. ഏതായാലും ചേച്ചി തന്നതല്ലേ.. ഇരിക്കട്ടെ.. പൈസക്ക് ഒരു പാട് ആവശ്യങ്ങളുണ്ട്ചേച്ചീ… ഇനി എന്തെങ്കിലുമുണ്ടെങ്കിൽ ചേച്ചി എന്നെ വിളിച്ചാൽ മതി… എന്നാൽ ഞാൻ പോട്ടെ…

💬 Comments

View all comments