0%

Chapter Title : അനുരാധയുടെ കേസ് ഡയറി 3 [J. K.]

Author : Kambikathakal Read All Parts 3.3K

വൈകുന്നേരം......

" എടാ... ഇത് കുറെ ആയല്ലോ?? ഇപ്പൊ എങ്ങാനും എത്തുമോ??? ഫാരിസിന്റെ ബൈക്ക് ന്റെ പിന്നിൽ ഇരുന്നു കൊണ്ട് അനു ചോദിച്ചു.

" ഹാ എത്താൻ ആയി!!" അവൻ പറഞ്ഞു..

" അടുത്ത് പ്രദേശത്തു ഒന്നും മനുഷ്യ വാസം ഉള്ള പോലെ തോന്നുന്നില്ലല്ലോ മോനെ?? "" അവൾ പിന്നെയും ചോദിച്ചു..

" ങ്ഹാ... ഇതുപോലെ ഒരു ക്ലബ്‌... നാട്ടുകാർക്ക്‌ എല്ലാവർക്കും കേറി നിരങ്ങാൻ പാകത്തിന് ടൗണിൽ തന്നെ വക്കാം.... മണ്ടത്തരം പറയാതെ ഒന്ന് മിണ്ടാതിരുന്നോ!!" അവൻ അവളെ കളിയാക്കി..

2-3 മിനുട്ടിൽ അവർ വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു...

" ക്ലബ്‌ ഓപ്പൺ ആയിട്ടില്ല..... സോ വേഗം അകത്തു കയറി, ഒന്ന് ചുറ്റി കണ്ടിട്ട് ഇറങ്ങണം.. കേട്ടല്ലോ?? " അവൻ വളരെ സീരിയസ് ആയി പറഞ്ഞു.

" ഹാ ശരി സർ.. "

" ഹാ ഫാരിസ്... കുറച്ച് ആയല്ലോ കണ്ടിട്ട്... ഇതേതാ പുതിയ ഗേൾ ഫ്രണ്ട് ആണോ?? ക്ലബ്ബിന്റെ വാതിൽക്കൽ നിന്നിരുന്ന ആചാനാബാഹു അവനോടു ചോദിച്ചു..

" ((എന്റെ പൊന്നെ... ഇതുപോലെ ഒരുത്തൻ ഇവിടെ കാവൽ നിൽക്കുന്നുണ്ടേൽ അകത്തേക്ക് കയറൽ എളുപ്പം ആവില്ല...))" അനു അയാളെ വീക്ഷിച്ചുകൊണ്ട് ആലോചിച്ചു..

" ഹാ ഇക്ക.... ക്ലാസ്സിൽ പഠിക്കുന്നത്.... ഇവൾക്ക് ക്ലബ്‌ കാണാൻ ഒരു ആഗ്രഹം.. സോ ഒന്ന് ചുറ്റിക്കാണിക്കാൻ കൊണ്ടു വന്നതാ... " ഫാരിസ് അയാളോട് പറഞ്ഞു..

" മ്മ്മ്... പെട്ടെന്ന് ഇറങ്ങണം " ഡോർ തുറന്നു പിടിച്ച്, ഒന്ന് ഇരുത്തി മൊ മൂളിക്കൊണ്ട് അയാൾ പറഞ്ഞു.

അവർ ഉടനെ അകത്തു കയറി..

💬 Comments

View all comments