Chapter Title : അനുരാധയുടെ കേസ് ഡയറി 3 [J. K.]
വിദേശ രാജ്യങ്ങളിൽ ഒക്കെ ഉള്ളത് പോലെ വളരെ വിശാലമായ ബാറും, ഡാൻസ് ഫ്ലോർ, വെയ്റ്റിംഗ് ഏരിയ, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം എല്ലാം അവിടെ ഉണ്ടായിരുന്നു..
" നിനക്ക് ഇപ്പൊ സമാദാനം ആയോ?? " ഫാരിസ് സമയം നോക്കികൊണ്ട് അവളോട് ചോദിച്ചു..
" മ്മ് എനിക്ക് ഇവിടം ഭയങ്കര ഇഷ്ട്ടമായി.. അടിപൊളി.. " അവൾ അവിടെ ആകെ കണ്ണോടിച്ചു..
" മ്മ് എന്നാൽ വാ ഇറങ്ങാം.... " ഫാരിസ് തിരിഞ്ഞു നടക്കാൻ തുടങ്ങി..
" ഏയ് നിൽക്കട.... ആ വാതിലിന്റെ അവിടെ ന്താ?? അനു അങ്ങോട്ട് നടന്നുകൊണ്ട് ചോദിച്ചു..
" ഏയ്യ്.....നീ ഇങ്ങു വന്നേ... അങ്ങോട്ട് പോകാൻ പറ്റില്ല.. " അനുവിനെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു..
" ങേ... നീ എന്നെ ക്ലബ് ഫുൾ കാണിക്കാം എന്നാ പറഞ്ഞത്. " ഡോർ ന്റെ അടുത്തേക്ക് നടന്നുകൊണ്ട് അവൾ പരന്നു..
" അങ്ങനെ ഞാൻ പറഞ്ഞിട്ടേ ഇല്ലാ... " അനുവിന്റെ കയ്യിൽ പിടിച്ചു നിർത്തിക്കിണ്ട് അവൻ പറഞ്ഞു..
"(( ഓഹ് ഷിറ്റ്... അകത്തു കയറി കാണാൻ പറ്റിയില്ലെങ്കിൽ ഇവിടെ വരെ വന്നത് വെറുതെ ആകുമല്ലോ!!")) അനു ആലോചിച്ചു
" ഹൈ ഫാരിസ്.... ഇതാരാ..?? "
പിന്നിൽ നിന്നും ഉള്ള ചോദ്യം കേട്ടതും അവൻ ഞെട്ടി തിരിഞ്ഞു...
ബ്ലാക്ക് ടാങ്ക് ടോപ്പും, തുടയുടെ പകുതി വരെ മാത്രം എത്തുന്ന മിനി സ്കർട്ട് ഉം ഇട്ടു ഒരു 25 വയസ്സ് തോന്നിക്കുന്ന പെൺകുട്ടി.. തോളോളം എത്തുന്ന കറുത്ത മുടിയും, നീളൻ മുഖവും വിടർന്ന കണ്ണുകളും, ചെറിയ പിങ്ക് ചുണ്ടുകളും അവളുടെ മാധകാത്വം
💬 Comments
View all comments