0%

Chapter Title : അനുരാഗകരിക്കിൻവെള്ളം [JOE]

Author : JOE Read All Parts 911

കാണുക തുടങ്ങിയ കൊച്ചു കൊച്ചു കുറുമ്പുകൾ കൈമുതലായുണ്ട് .വല്യ തട്ടലും മുട്ടലും ഇല്ലാതെ ഒരോളത്തിലങ്ങു ജീവിതം മുന്നോട്ടു പോകുമ്പോഴാണ് രഘു നന്ദിനിയെ വീണ്ടും കാണാനിടയായത്.

ഒരു സദാചാര പോലീസിന്റെ മൂക്കിടിച്ചു ചമ്മന്തിയാക്കിയ രഘുവിന്റെ വീഡിയോ ഇന്ന് വാട്സ്ആപ്പിൽ വൈറലാണ്. സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആശംസകൾ വരുന്നു.പക്ഷെ രഘുവിന് പതിവുപോലെ .ട്രാഫിക്കിലേക്ക് തട്ടുകിട്ടി .ഇതൊന്നും പുത്തരിയല്ലാത്ത രഘു ഓർഡറും വാങ്ങി ബാറിൽ കയറി രണ്ടെണ്ണം വീശി വീട്ടിപോയി. നാളെ മുതൽ പാലാരിവട്ടത് പൊരിവെയിലത്താണ്  പണി.

സമയം 11 . പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് ഇന്ന് ഡ്യൂട്ടി.

"നോ പാർക്കിംഗ് ബോർഡിൻറെ ചുവട്ടിൽ തന്നെ പാർക്ക് ചെയ്യണം  നാറിക്ക്"

രഘു പിറുപിറുത്തു .

ഒരു പെറ്റിയടിച്ചു  വൈപ്പറിനിടയിൽ തള്ളിക്കയറ്റാൻ തുടങ്ങുമ്പോ പുറകിൽ നിന്നൊരു ശബ്ദം

"എക്സ്ക്യൂസ്മീ "

"യെസ് ....."

"അതെന്റെ കാർ..........

.......രഘു? "

അവന്റെ കണ്ണിൽ ഇരുട്ട് കയറി .മുടി ഇരുവശത്തേക്കും പിന്നിയിട്ട് അറ്റത്തു റോസ് നിറമുള്ള റിബ്ബൺ കെട്ടിയ ,നെറ്റിയിൽ ചന്ദനകുറിയുള്ള ,വെളുത്ത ടോപ്പും പച്ച സ്കർട്ടും ധരിച്ചു സ്കൂൾ വരാന്തയിലൂടെ അവൾ നടന്നു വരുന്ന കാഴ്ചകൾ അവന്റെ മനസ്സിൽ മിന്നിമറഞ്ഞു. അവന്റെ ചുണ്ടുകൾ വിറച്ചു .നന്ദിനി .സ്റ്റാൻഡേർഡ് 10 B ,ആനപ്പാറ ഗവ.സ്കൂൾ ,

"നന്ദിനി" കയ്യിലിരുന്ന രസീത്  ചുരുട്ടി പിടിച്ചവൻപറഞ്ഞു  .

" ഓ മൈ ഗോഡ് ..വാട്ട് എ പ്ലെസന്റ് സർപ്രൈസ്...ഞാൻ സ്റ്റേയിറ്സിൽ നിന്ന് വന്നു ആദ്യം അന്വേഷിച്ചത് നിന്നെയാ .അതെങ്ങനെയാ നാട്ടിൽ ആർക്കും നിന്നെപ്പറ്റി ഒന്നുമറിയില്ല.നീ നാടുവിട്ടു എന്നാ എല്ലാരും പറഞ്ഞുനടക്കുന്നെ .ഫേസ്ബുക്കിലും കൊറേ തിരഞ്ഞു .എവിടുന്ന് ....നീ എത്രകാലമായി തൊടുപുഴയെന്നു പോന്നിട്ട് ?"

വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ ഒരു പഴയ സഹപാഠിയോടു കുശലാന്വേഷണം നടത്തുന്ന ലാഘവത്തോടെ അവൾ സംസാരിച്ചു.തന്റെ മനസ്സ് ഇപ്പഴും ആ പഴയ ഗവ.സ്കൂളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അവൻ തിരിച്ചറിഞ്ഞു.

"ഇരുപതു വർഷത്തിന് മേലേയായി " പരിസരബോധം വീണ്ടെടുത്ത് അവൻ മറുപടി പറഞ്ഞു.

"ഐ റിയലി മിസ്സ്ഡ് യൂ മാൻ !....അതോക്കെ  പോട്ടെ..നിൻറ്റെ ഫാമിലി? "

"ഭാര്യ .രണ്ടു കുട്ടികൾ .മൂത്തവൻ എഞ്ചിനീയറിംഗ് കഴിഞ്ഞു നിക്കുന്നു .ഇളയവൾ പ്ലസ്ടു "

"ഓൾറൈറ് ..വണ്ടർഫുൾ ........സീ രഘു...ആം എ ലിറ്റിൽ ബിസി നൗ ..ബട്ട് വീ ഷുഡ് ഡെഫിനിറ്റിലി ക്യാച്ച് അപ്പ് ...തിരിച്ചു പോകുന്നതിനു മുന്നേ എനിക്ക് എല്ലാവരെയും കാണണം............ഇതെന്റെ കാർഡ് ..കാൾ മി ,,ഓക്കെ .."

അവൾ പേഴ്സ് തുറന്നു

💬 Comments

View all comments