Chapter Title : അനുരാഗകരിക്കിൻവെള്ളം [JOE]
ഒരു വിസിറ്റിംഗ് കാർഡ് നീട്ടി .
_______________________________________
NANDINI VIJAY
C.E.O
GLOBAL MEDIA RELATIONS
NYC _______________________________________
മലയാളം സംസാരിക്കുന്നതിൽ വന്നിട്ടുള്ള പോഷ് ചുവയും ,തന്നോടിടപഴകുന്നതിൽ വന്ന മാറ്റങ്ങളുമൊക്കെ എന്തുകൊണ്ടാണെന്ന് രഘുവിന് മനസിലായി .ആ പഴയ പത്താം ക്ളാസുകാരിയല്ല ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്.മനസ്സുകൊണ്ട് ഇന്നും എൺപതുകളിൽ ജീവിക്കുന്ന തന്നോട് രഘുവിന് ചെറിയ പുച്ഛം തോന്നി.
.അവൾ യാത്രപറഞ്ഞു പോയതൊന്നും രഘു അറിഞ്ഞില്ല .അടച്ചുവെച്ചിരുന്ന ഒരു പ്രഷർ കുക്കറിന്റെ നോസിൽ തുറന്നു വിട്ടതുപോലായി രഘുവിന് ഇരുപത്തെട്ടു വർഷങ്ങൾക്കു ശേഷം നന്ദിനിയുമായുള്ള ഈ കൂടിക്കാഴ്ച.അവൾ താനില്ലാത്ത ഒരു ജീവിതവുമായി എന്നേ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.അവളെയോർത്ത് തന്റെ ജീവിതം ഇത്രയുംകാലം കളഞ്ഞതോർത്ത് അവനു കുറ്റബോധം തോന്നി.കിടപ്പറയിൽ പോലും അവളെ മനസിലോർത്താണ് ആശയുമായി ബന്ധപെട്ടിരുന്നത് .അവന്റെ മനസ് നീറി.ഇന്ന് മുതൽ താൻ ഒരു പുതിയ മനുഷ്യൻ ആയിരിക്കുമെന്ന് അവൻ മനസ്സിലുറപ്പിച്ചു.അവൻ തലയുയർത്തി ആകാശത്തേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു.അവന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണീർ പൊടിഞ്ഞു.
***************************************************************************************************
വാനമ്പാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആശ.ഇടയ്കിടയ്ക് ജനലിനു വെളിയിലേക്ക് കണ്ണോടിക്കും .രഘുവേട്ടനു വരുമ്പഴേ ന്യൂസ് കാണണം.സീരിയലിന്റെ ശബ്ദം കേൾക്കുന്നതെ അദ്ദേഹത്തിന് കലിയാണ്.മദ്യപിച്ചാണ് വരുന്നതെങ്കിൽ പിന്നെ പറയുകേം വേണ്ട.
ബുള്ളറ്റിന്റെ ഒച്ച കേട്ടപ്പഴേ ആശ ചാനൽ മാറ്റി.വാതിൽ തുറന്നു.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് രഘു ഇറങ്ങി
പതിവില്ലാതെ രണ്ടുമൂന്നു കവർ ഒക്കെ ബൈകിന്റെ ഹാന്ഡിലിൽ തൂക്കിയിട്ടിരിക്കുന്നു .
ആശയെ കണ്ട രഘു പുഞ്ചിരിച്ചു.
പതിവില്ലാത്ത ഒരു കാര്യം കണ്ട ആശാ അമ്പരന്നു നിന്നു .
കൂടു മൂന്നും കയ്യിലെടുത്തു രഘു വരാന്തയിലോട്ട് കയറി.
അവൻ ആശയുടെ തോളത്തു കയ്യിട്ടു ചേർത്തുപിടിച്ചകത്തേക്കു കയറി. .
"പിള്ളേരൊറങ്ങിയോ?"
"...........അഭി .........എന്തോ പ്രൊജക്റ്റ് വർകൊണ്ട് ,താമസിക്കുവെന്ന് വിളിച്ചു പറഞ്ഞു....അനു കംപ്യൂട്ടർന്റെ ഫ്രണ്ടിൽ ."
ആശക്കു അമ്പരപ്പ് മാറിയില്ല ..
രഘു മൂന്നു കൂടുകളുംകൂടി മേശപ്പുറത്തു വെച്ചു.
"മോള് പഠിക്കുവാനോ ?"
പതിവില്ലാതെ അച്ഛൻ തന്റെ കാര്യം തിരക്കുന്നത് കേട്ട് അനുവും അമ്പരന്നു.
"ആ....ആം അച്ഛാ,..ഒരു അസൈന്മെന്റുണ്ട് "
ആശയും അണുവും പരസ്പരം നോക്കി .
"ഇത് മോൾക്ക് വാങ്ങിയ ഡ്രസ്സ് ആ ..മോള് പോയി ഇട്ടുനോക്ക്..പാകവായില്ലെങ്കി മാറ്റിമേടിക്കാം."
ഒരു കവർ അനുവിന് നേരെ നീട്ടി രഘു പറഞ്ഞു.
"താങ്ക്സ് അച്ഛാ "അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു കവിളത്തൊരുമ്മകൊടുത്തു .
രഘു പുഞ്ചിരിച്ചു "കളർ ഇഷ്ടായില്ലെങ്കിൽ പറയണേ .."
"ആ.............:"സ്റ്റെയർകേസ് വഴി ഓടിക്കയറുന്നവഴി അനു പറഞ്ഞു..
"ഡീ ..പതുക്കെ...ഈ
💬 Comments
View all comments