Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
കണ്ണുനീർ അല്ലായിരുന്നു… ഞങ്ങളുടെ സ്നേഹം യാഥാർത്ഥ്യമാകുന്ന നിമിഷത്തിന്റെ വികാരമായിരുന്നു.
അവളുടെ മുഖം ഞാൻ വായിച്ചു.
ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരേയൊരു ചോദ്യം മാത്രം “ഇനി ഞാൻ നിനക്കുള്ളതല്ലേ…?”
എന്റെ തൊണ്ട വരണ്ടുപോയി.
“കെട്ടിക്കോട്ടെ…?”
ഞാൻ മൃദുവായി ചോദിച്ചു.
അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിയിലും കണ്ണുനീർ കലർന്നിരുന്നു. ചെറുതായി തലകുനിച്ച് അവൾ സമ്മതം പറഞ്ഞു.ആ നിമിഷം ഞാൻ താലി അവളുടെ കഴുത്തിൽ കെട്ടി.
അവൾ കൈകളിൽ കൂപ്പി പ്രാർത്ഥിച്ചു.
താലി അവളുടെ കഴുത്തിൽ വീണ നിമിഷം അവൾ കണ്ണുകൾ മുറുക്കി അടച്ചു.ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ പതുക്കെ ഒഴുകി ഇറങ്ങി.
ആ കണ്ണുനീർ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു വിചിത്രമായ സമാധാനം നിറഞ്ഞു.ഇനി അവൾ എന്റെ ഭാര്യയാണ്… എന്റെ ജീവിതം… എന്റെ സ്വന്തം.
പിന്നെ മോതിരം മാറ്റുന്ന സമയം വന്നു.
ഞാൻ അവളുടെ കൈ പിടിച്ചു.
തണുത്ത വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നാണവും സന്തോഷവും ഒരുമിച്ച് അവളെ പിടിച്ചിരുത്തിയ പോലെ.
ഞാൻ മോതിരം അവളുടെ വിരലിൽ ഇട്ടപ്പോൾ അവൾ എന്നെ നോക്കി.
ആ കണ്ണുകളിൽ ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു. “ഇനി ഞാൻ തനിച്ചല്ല,എനിക്ക് ഇനി പേടിക്കാനൊന്നുമില്ല…” എന്ന പോലെ.
പിന്നെ ഞാൻ സിന്ദൂരം എടുത്തു.
ആ കട്ട ചുവപ്പ് സിന്ദൂരം അവളുടെ നെറ്റിയിലേക്ക് തൊടാൻ പോകുമ്പോൾ തന്നെ എന്റെ ഹൃദയം വീണ്ടും നിറഞ്ഞു.
ഞാൻ മെല്ലെ അവളുടെ സീമന്തത്തിൽ സിന്ദൂരം തൊട്ടു.
ആ ചുവപ്പ് അവളുടെ വെളുത്ത നെറ്റിയിൽ പടർന്ന നിമിഷം…
ശ്രീജയുടെ മുഖം മുഴുവൻ മാറിപ്പോയതുപോലെ തോന്നി.
അവൾ ഇനി എന്റെ
💬 Comments
View all comments