Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
പ്രണയിനി മാത്രമല്ലായിരുന്നു.എന്റെ ഭാര്യയായി മാറിയിരുന്നു.
സിന്ദൂരം അവളുടെ മുഖത്തിന് ഒരു പ്രത്യേക ഭംഗി നൽകി.
ആ നാണം കലർന്ന കണ്ണുകളും അതിൽ നിറഞ്ഞ കണ്ണുനീരും, സിന്ദൂരം കൊണ്ട് ചുവന്ന നെറ്റിയും … ആ നിമിഷം അവളെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരിയായി മാറ്റി.
അവൾ മെല്ലെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി.ആ നോട്ടത്തിൽ സ്നേഹവും വിശ്വാസവും പൂർണമായ പ്രണയനീ ഭാവം ഉണ്ടായിരുന്നു.
പിന്നെ ഞങ്ങൾ പരസ്പരം പുഷ്പഹാരം അണിയിച്ചു.
മല്ലിപ്പൂവിന്റെ മണവും ക്ഷേത്രത്തിലെ മന്ത്രങ്ങളും ഇടയിൽ ഞാൻ അവളുടെ കൈ പിടിച്ച് വലം വെച്ചു.
ആ കൈ ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
പക്ഷേ ആ വിറയലിൽ ഭയമില്ലായിരുന്നു…
സ്നേഹത്തിന്റെ ആഴവും സന്തോഷത്തിന്റെ ഭാരവും മാത്രം പ്രണയത്തിന്റെ കുളർമയും.
ഓരോ ചുവടും വെക്കുമ്പോഴും എന്റെ മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു
“ഇവളെ ഇനി ഒരിക്കലും കരയിക്കരുത്…ഒരിക്കലും ഒറ്റക്ക് ആക്കരുത് “
ദൈവത്തെ സാക്ഷിയാക്കി, എല്ലാ പ്രാർത്ഥനകളുടെയും നടുവിൽ,
ഞാൻ എന്റെ ശ്രീജയെ എന്റെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചു.
#----------------#
അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം ശ്രീജ കുറച്ച് നേരം മിണ്ടാതെയിരുന്നു.
കാറിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നുണ്ടായിരുന്നു.
അവൾ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു.
ഞാൻ മെല്ലെ അവളുടെ കൈ പിടിച്ചു.
“പോകണോ…?”
ഞാൻ ചോദിച്ചതും അവൾ ചെറുതായി തലകുനിച്ചു.
ഞാൻ കാറിൽ അവളുടെ വീട്ടിലേക്ക് തിരിച്ചു. കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ അവളുടെ വീട്ടിലെത്തി.
വാതിൽ തുറന്ന് അകത്തേക്ക് കയറിയ നിമിഷം തന്നെ ആ വീട്ടിലെ നിശ്ശബ്ദത മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു.
ഒരിക്കൽ ചിരിയും സംസാരവും
💬 Comments
View all comments