0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.9K

അവളിൽ നിറഞ്ഞതും
അവളുടെ മുഖം വീണ്ടും മങ്ങി. അത് കണ്ട് എന്റെ ഉള്ളിൽ തെളിഞ്ഞത് എനിക്ക് അവളോട് ചോദിക്കാതെ ഇരിക്കാൻ ആയില്ല.

“എന്റെ ഒപ്പം ജീവിക്കാൻ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നുണ്ടോ ശ്രീ…?”

ഞാൻ മൃദുവായി ചോദിച്ചു.

അവൾ പതുക്കെ മുഖം ഉയർത്തി എന്നെ നോക്കി.

ആ കണ്ണുകളിൽ അതിശയവും ചെറിയൊരു വേദനയും ഉണ്ടായിരുന്നു.

“എന്താ അമീ അങ്ങനെ ചോദിച്ചത്…?”

ഞാൻ കുറച്ചുനേരം മിണ്ടിയില്ല.
പിന്നെ മേശപ്പുറത്ത് കിടന്നിരുന്ന അവളുടെ കൈയിൽ വിരലുകൾ ചേർത്തു.

“വീട്ടിൽ വെച്ച് നീ ഇങ്ങനെ തകർന്നത് കണ്ടപ്പോൾ…എനിക്ക് തോന്നി…
ഒരുപക്ഷേ ഞാൻ നിന്നെ, നിന്റെ ഓർമ്മകളിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടു പോകുന്നുണ്ടോ എന്ന്…”

അത് കേട്ട നിമിഷം അവളുടെ മുഖം മാറി.

“അങ്ങനെയാണോ അമീ നീ വിചാരിച്ചത്…?”

അവളുടെ ശബ്ദം ചെറുതായി വിങ്ങി.

ഞാൻ ചിരിക്കാൻ ശ്രമിച്ചു.

“അല്ല… പക്ഷേ…
നീ കരയുന്നത് കാണുമ്പോൾ പേടിയാകുന്നു ശ്രീ.എന്നെ തിരഞ്ഞെടുക്കിയത് നിനക്ക് വേദനയാകരുത്…”

അവൾ ഉടനെ എന്റെ കൈ ശക്തമായി പിടിച്ചു.

“വീട്ടിൽ വെച്ച് ഞാൻ അങ്ങനെ ആയത് കൊണ്ടാണോ…?”

ഞാൻ മറുപടി പറഞ്ഞില്ല.

അവൾ കസേരയിൽ നിന്ന് അല്പം എന്റെ അടുത്തേക്ക് നീങ്ങി.

“അമീ…അവിടെ എന്റെ ഭൂതകാലം ഉണ്ടായിരുന്നു.എന്റെ അമ്മ… എന്റെ മോള് … എന്റെ പഴയ ജീവിതം…”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“അതൊക്കെ ഓർത്തപ്പോൾ ഞാൻ തകർന്നുപോയി.പക്ഷേ അതുകൊണ്ട് നിന്നോട് ഒപ്പമുള്ള ജീവിതം തിരഞ്ഞെടുത്തത്തിൽ ഒരു നിമിഷം പോലും തെറ്റ് പറ്റിയെന്നു എനിക്ക് തോന്നിയിട്ടില്ല…”

ഞാൻ അവളെ തന്നെ നോക്കി നിന്നു.
അവൾ മെല്ലെ തുടർന്നു.

“അവിടെ

💬 Comments

View all comments