0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.9K

എസിയുടെ തണുപ്പും മങ്ങിയ മ്യൂസിക്കും നിറഞ്ഞ ശാന്തത പരത്തുന്നുണ്ട്.

ഞങ്ങൾ കോർണറിലുള്ള ഒരു സീറ്റിൽ ഇരുന്നു.അവൾ ഇപ്പോഴും മിണ്ടാതെ തലതാഴ്ത്തി ഇരിക്കുകയായിരുന്നു.

ഞാൻ ഭക്ഷണം ഓർഡർ ചെയ്തു.

കുറച്ച് കഴിഞ്ഞ് ഫുഡ് വന്നെങ്കിലും അവൾ തൊട്ടില്ല.സ്പൂൺ കൊണ്ട് വെറുതെ ഇളക്കിക്കൊണ്ടിരുന്നു.

“ശ്രീ… കഴിക്ക്.”

“വേണ്ട അമീർ…”

“രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല നീ.”

“കഴിക്കാൻ തോന്നുന്നില്ല…”

അവൾ വീണ്ടും കണ്ണുനിറച്ച് പറഞ്ഞു.
ഞാൻ കുറച്ചുനേരം അവളെ നോക്കി.
പിന്നെ പ്ലേറ്റിൽ നിന്ന് ചെറിയൊരു പിടി എടുത്ത് അവളുടെ നേരെ നീട്ടി.

“വാ തുറക്ക്.”

അവൾ ഉടനെ വേണ്ടന്ന് പോലെ തലകുലുക്കി.

“ഇല്ല…”

“ശ്രീജെ…”

ഞാൻ അല്പം കടുപ്പിച്ചു വിളിച്ചു.

അവൾ പതുക്കെ എന്നെ നോക്കി.
ആ കണ്ണുകളിൽ കുഞ്ഞിനെപ്പോലെ സങ്കടം നിറഞ്ഞിരുന്നു.

“നീ ഇങ്ങനെ നിന്നാൽ എനിക്ക് സമാധാനം കിട്ടില്ല…”

ഞാൻ മെല്ലെ പറഞ്ഞതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

അവസാനം അവൾ പതുക്കെ വായ തുറന്നു.ഞാൻ അവൾക്ക് ഭക്ഷണം കൊടുത്തു.അവൾ മെല്ലെ കഴിച്ചു.
ഓരോ തവണയും ഞാൻ “കുറച്ച് കൂടി…” എന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെപ്പോലെ അനുസരിച്ച് അവൾ വീണ്ടും കഴിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ വെള്ളം എടുത്ത് അവൾക്ക് നീട്ടി.

അവൾ അത് വാങ്ങുമ്പോൾ എന്റെ കൈയിൽ വിരലുകൾ ചുറ്റിപ്പിടിച്ചു.

“ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ…?”

അവൾ മൃദുവായി ചോദിച്ചു.

ഞാൻ ചിരിച്ചു.

“ഭാര്യയാണല്ലോ… സഹിക്കേണ്ടി വരും.”

അത് കേട്ടപ്പോൾ കരച്ചിലിനിടയിലും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.

ആ ചിരി കണ്ട നിമിഷം…
അവളെ എന്നും ഇതുപോലെ പൊതിഞ്ഞു പിടിക്കണം എന്ന് തോന്നി.

വീണ്ടും മൗനം

💬 Comments

View all comments