0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.9K

മുന്നിലേക്ക് നീക്കി.ആ കണ്ണുകളിൽ ഒരു മകളുടെ നിസ്സഹായത ഉണ്ടായിരുന്നു.

പിന്നെ ഭർത്താവിന്റെ ചിത്രത്തിന് മുന്നിൽ നിന്നു.അവിടെ കുറച്ചുനേരം അവൾ മിണ്ടിയില്ല.കണ്ണുനീർ മാത്രം ഒഴുകി.

“എന്നോട് ക്ഷമിക്കണം…”

അവസാനം അത്ര മാത്രം പറഞ്ഞു.

ആ ശബ്ദത്തിലെ കുറ്റബോധം കേട്ടപ്പോൾ എനിക്ക് അവളെ ഇനിയും ശക്തമായി ചേർത്തുപിടിക്കണമെന്ന് തോന്നി.

ഞാൻ അവളുടെ കൈ മുറുക്കി പിടിച്ചു.
അവൾ എന്റെ വിരലുകൾ പിടിച്ച് കണ്ണടച്ചു നിന്നു.കുറച്ച് കഴിഞ്ഞ് അവൾ വീണ്ടും മകളുടെ ചിത്രത്തിലേക്ക് നോക്കി.

“അമ്മ ഒരിക്കലും എന്റെ മോളെ മറക്കില്ല.…”

അവൾ വിങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് പോലും കണ്ണുകൾ നിറഞ്ഞു.

അവിടെ നിന്ന് ഇറങ്ങാൻ സമയം ആയപ്പോൾ അവൾ വീണ്ടും തകർന്നു.

വാതിൽക്കൽ നിന്ന് ഒരിക്കൽ കൂടി അകത്തേക്ക് നോക്കിയ നിമിഷം അവൾ പൊട്ടി കരഞ്ഞു.

“എനിക്ക് പറ്റുന്നില്ല അമീ…”

അവൾ എന്റെ ഷർട്ടിൽ പിടിച്ച് കരഞ്ഞു.

ഞാൻ അവളെ ശക്തമായി എന്നിലേക്ക് ചേർത്തുപിടിച്ചു.

“ശ്രീ…
ഇനി നീ ഒറ്റക്കല്ല.
നിന്റെ എല്ലാ വേദനയോടും കൂടിയാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്…”

അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ടേയിരുന്നു.ഞാൻ അവളുടെ നെറുകയിൽ ചുംബിച്ച് മെല്ലെ സമാധാനിപ്പിച്ചു.കുറച്ച് നേരം കഴിഞ്ഞാണ് അവളെ കാറിലേക്ക് കയറ്റാൻ കഴിഞ്ഞത്.

യാത്രയിൽ മുഴുവൻ അവൾ മിണ്ടിയില്ല.
കണ്ണുകൾ ചുവന്നിരുന്നു.ഉച്ചയായപ്പോൾ ഞാൻ ഒരു റസ്റ്റോറന്റിന്റെ മുന്നിൽ കാർ നിർത്തി.

“വാ… എന്തെങ്കിലും കഴിക്കാം.”

ഞാൻ പറഞ്ഞതും അവൾ പതുക്കെ തലകുനിച്ചു.

“എനിക്ക് വേണ്ട…”

“ശ്രീ…”

“വിശപ്പില്ല…”

ആ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ എത്രത്തോളം തളർന്നിട്ടുണ്ടെന്ന് മനസ്സിലായി.

ഞാൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

റസ്റ്റോറന്റിനുള്ളിൽ

💬 Comments

View all comments