0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.8K

മിണ്ടിയില്ല. പിന്നെ പതുക്കെ പറഞ്ഞു.

“അയ്യോ മോനേ… സോറി… ഞാൻ”

“ഏയ്‌… അതൊന്നും സാരില്ല ടീച്ചറെ.”
ഞാൻ ചിരിക്കാൻ ശ്രമിച്ചു.എല്ലാം കഴിഞ്ഞില്ലേ…”

എന്റെ ചിരി കൃത്രിമമാണെന്ന് അവർക്കും മനസ്സിലായിട്ടുണ്ടാകും.
കാരണം…അവർ കുറച്ച് നേരം എന്നെ തന്നെ നോക്കി ഇരുന്നു.പിന്നെ ഞാൻ ചോദിച്ചു.

“ടീച്ചറുടെയോ…?”

ആ ചോദ്യം കേട്ടതോടെ അവരുടെ മുഖത്തെ ചിരി പൂർണമായി മാഞ്ഞു.
അവർ പതുക്കെ ജനാലയിലേക്ക് തിരിഞ്ഞു.

“എന്റെയും ഇതുപോലെ തന്നെ…”

അവരുടെ ശബ്ദം വളരെ പതുക്കെയായിരുന്നു.

““ഒമ്പത് വർഷം മുൻപ്…
ഭർത്താവും മോളും കൂടെ പുറത്തുപോയതാണ്… എന്നെ കൂട്ടാതെ…”

അവരുടെ കണ്ണ് നിറയാൻ തുടങ്ങി.

“പക്ഷേ രണ്ടാളും പിന്നെ തിരിച്ചു വന്നില്ല…”

അത് പറയുമ്പോൾ അവരുടെ ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.എന്റെ നെഞ്ച് എന്തോ പിടഞ്ഞ പോലെ തോന്നി.അവർ കരഞ്ഞുകൊണ്ട് മുഖം തിരിച്ചു.

“എന്നെ കൂട്ടാതെ രണ്ടാളും ദൈവത്തിന്റെ അടുത്തേക്ക് പോയി…”

അവരുടെ കണ്ണിലൂടെ കണ്ണുനീർ ഒഴുകുന്നത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് അസ്വസ്ഥനായി.

എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം കണ്ടിരുന്ന ശ്രീജ ടീച്ചർ എന്റെ മുന്നിൽ ഇരുന്ന് കരയുന്നു.

ഞാൻ കുറച്ച് നേരം എന്ത് പറയണമെന്ന് അറിയാതെ ഇരുന്നു.പിന്നെ പതിയെ പറഞ്ഞു.

“ഏയ് ടീച്ചറെ… ഇത് എന്താ പിള്ളേരെ പോലെ…”

അവർ കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി.

“ഞാൻ വിഷമിച്ചപ്പോൾ എന്നെ സമാധാനിപ്പിക്കാൻ നോക്കിയ ആളല്ലേ…
ഇപ്പോൾ എന്റെ മുന്നിൽ ഇരുന്ന് കരയണേ…”

“പോടാ…”
കരഞ്ഞുകൊണ്ട് തന്നെ അവർ ചിരിച്ചു.
ആ ചിരിയിലും കണ്ണീരിലും ഒരു വല്ലാത്ത നിസ്സഹായത ഉണ്ടായിരുന്നു.പിന്നീട് ഞങ്ങൾ കുറെ നേരം സംസാരിച്ചു.

ടീച്ചറുടെ അമ്മയ്ക്കും ആരുമില്ലായിരുന്നു.
സ്നേഹം നടിച്ച് ഒരാൾ പറ്റിച്ചതാണ്.
അതിൽ

💬 Comments

View all comments