Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
അവരുടെ മുഖത്തേക്ക് വീഴുമ്പോൾ കണ്ണിനടിയിലെ ചെറിയ ക്ഷീണം പോലും കാണാമായിരുന്നു.
പിന്നെ വളരെ പതുക്കെ പറഞ്ഞു.
“വേണ്ടെന്ന് തോന്നി…”
ആ മറുപടിയിൽ വലിയ വിഷമമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ ഒരുപാട് ക്ഷീണം ഉണ്ടായിരുന്നു.
ഒരിക്കൽ ഒരാളെ മുഴുവൻ മനസ്സോടെ സ്നേഹിച്ച ഒരാൾക്ക് വീണ്ടും ആരെയെങ്കിലും അതുപോലെ സ്നേഹിക്കാൻ ഭയമുള്ളതുപോലെ.ഇനിയും നഷ്ടപ്പെടുമോ എന്നുള്ള ഭയം.
അവർ വിരലിലെ മോതിരം ഒന്ന് തിരിച്ചു കൊണ്ടിരുന്നു.
“അല്ല… നീ എന്താ കെട്ടാത്തത്…?”
ചെറിയൊരു ചിരിയോടെ അവർ എന്നെ നോക്കി.ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് മന്ദമായി ചിരിച്ചു.
ഞാൻ കുറച്ച് നേരം അവരെ തന്നെ നോക്കി ഇരുന്നു.
ട്രെയിൻ കുലുങ്ങുമ്പോൾ അവരുടെ മുടിയിഴകൾ കവിളിലേക്ക് വീഴുന്നുണ്ടായിരുന്നു. അവർ അത് പതിയെ ചെവിക്കുപുറകിലേക്ക് ഒതുക്കി.
ആ നിമിഷം പോലും എന്റെ കണ്ണ് അവരുടെ ചുണ്ടിലായിരുന്നു.
“എനിക്ക് പണ്ട് ഒരു ഇഷ്ടം ഉണ്ടായിരുന്നു…”
ഞാൻ പതുക്കെ പറഞ്ഞു.
അവർ ഉടനെ ആകാംക്ഷയോടെ എന്നെ നോക്കി.
“ആഹാ… എന്നിട്ട്…?”
അവരുടെ കണ്ണിൽ ചെറിയൊരു കൗതുകം ഉണ്ടായിരുന്നു.
ഒരു ടീച്ചർ പഴയ വിദ്യാർത്ഥിയുടെ പ്രണയകഥ കേൾക്കുന്ന കൗതുകം.
ഞാൻ ചെറിയൊരു ചിരിയോടെ തല താഴ്ത്തി.
“പിന്നെ ആ ഇഷ്ടം ആരോടും തോന്നിയില്ല…”
അത് പറയുമ്പോൾ എന്റെ കണ്ണ് വീണ്ടും അവരുടെ മുഖത്തേക്ക് പോയി.പക്ഷേ അവർക്ക് അതിന്റെ അർത്ഥം ഇപ്പോഴും മനസ്സിലായിരുന്നില്ല.
“അപ്പോ തോന്നിയ ആളോ…?”
അവർ വീണ്ടും ചോദിച്ചു.
അവരുടെ ശബ്ദം വളരെ സാധാരണമായിരുന്നു.പക്ഷേ എന്റെ ഉള്ളിൽ ആ ചോദ്യം വലിയ ശബ്ദമായിരുന്നു.ഞാൻ കുറച്ച് നേരം മറുപടി പറഞ്ഞില്ല.വെറുതെ അവരെ നോക്കി ഇരുന്നു.
ഇളം നീല സാരിയിൽ
💬 Comments
View all comments