അനുരാഗപുഷ്പങ്ങൾ [രുദ്ര]
📝 Ongoing
👁 139569 views ❤ 375 likes 💬 27 comments
അനുരാഗപുഷ്പങ്ങൾ
Anuragapushpangal | Author : Rudra
(കുറച്ചു നാളുകൾക്കു ശേഷം വീണ്ടും അമലേട്ടന്റെയും ഇന്ദൂട്ടിയുടെയും കഥയുമായി ഞാൻ വരികയാണ്.... എത്രത്തോളം നന്നാകും എന്നറിയില്ല....' ഇളംതെന്നൽ പോലെ ' യ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..... ആശയപരമായും യുക്തിപരമായുമുള്ള തെറ്റുകുറ്റങ്ങൾ പ്രിയവായനക്കാർ ക്ഷെമിക്കുക.....)
""""ഈ വാകച്ചുവട്ടിൽ വാടി വീണ പൂക്കളും
എന്റെ കാത്തിരിപ്പിനെയോർത്ത് ചിരിക്കുകയാണ് സഖി.....
എന്നിലൊഴുകുന്ന പ്രണയം
അലയോടുങ്ങാത്ത കടലാണെന്ന് നിന്നെ പോലെ അവയ്ക്കും അറിയില്ലല്ലോ...."""""
കാർ പാർക്കിങ്ങിൽ വച്ച് അമൽ ലിഫ്റ്റിനടുത്തേക്ക് നടന്നു.... പതിവ് മുഖങ്ങളും പതിവ് കാഴ്ചകളും ഒന്നിനും മാറ്റമില്ലാത്ത മറ്റൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു.... പക്ഷെ എല്ലാത്തിലും ഒരു അപരിചിതത്വം.... ഇതൊന്നും തന്റേതല്ല.... തനിക്കവകാശപെട്ടതല്ല എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ നിന്നും മുഖത്ത് പ്രീതിധ്വനിച്ചിരുന്നു..... അതെ വിരസതയില്ലേക്ക് പറിച്ചു നട്ടിട്ട് വർഷങ്ങൾ കുറെ ആയിരിക്കുന്നു....
ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ ഓപ്പോസിറ്റ് ഫ്ലാറ്റിൽ താമസിക്കുന്ന സേട്ട് ഒരു ബൊമ്മയെ പോലെ അതിൽ നിൽക്കുന്നു.... അങ്ങോട്ടോ ഇങ്ങോട്ടോ ഒരു പുഞ്ചിരി ഉണ്ടായില്ല.... അത് പതിവുള്ളതല്ല.... നഗരങ്ങളിലെ തിരക്കിട്ട ജീവിതം.... അത് ഇങ്ങനൊക്കെയാണ്.... ആരും ആരോടും ചിരിക്കാൻ പോലും കൂട്ടാക്കാറില്ല.
💬 Comments
View all comments