Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
അവളെ ശരിക്കും ഒന്ന് കാണാനുള്ള അവസരം അമലിന് കിട്ടിയത്.... രാവിലെ കണ്ട ദാവണി മാറ്റി വേറെ ഒരെണ്ണമാണ് അവൾ ഉടുത്തിരുന്നത്.... രണ്ടു കയ്യിലും മൂന്നുനാല് കറുത്ത കുപ്പിവളകൾ.... നെറ്റിയിൽ കറുത്ത ഒരു വട്ടപൊട്ട്.... നീണ്ട നാസിക..... കരിമഷി എഴുതിയ കരിനീലമിഴികൾ.... അതാണ് അവളുടെ ഏറ്റവും വലിയ ഭംഗി.... അധികം വെളുത്തിട്ടല്ല... എന്നാൽ കറുത്തിട്ടുമില്ല.....കഴുത്തിൽ ഒരു കരിമണി മാല മാത്രം.... ആകെമൊത്തം ശാലീന സൗന്ദര്യമുള്ള ഒരു തനി നാടൻ പെൺകൊടി.... അവൻ അവളെ തന്നെ ദീർഘനേരം നോക്കി നിന്നു.... നഗരങ്ങളിലെ ചായം പൂശിയ മുഖങ്ങളോട് ഒരു നിമിഷം അവന് പുച്ഛം തോന്നി.... മറ്റൊന്നും ശ്രദ്ധിക്കാതെയുള്ള അവന്റെ നിൽപ്പ് അവൾ ആദ്യം ശ്രദ്ധിച്ചു.... പതിയെ അരവിന്ദിന്റെ ശ്രദ്ധയും അവനിലെത്തി.....
" നീ എന്താടാ ഇങ്ങനെ നോക്കുന്നെ.... ഇവളെ നേരത്തെ കണ്ടിട്ടില്ലേ...??. "
അരവിന്ദ് ഒരു ചിരിയോടെ ചോദിച്ചു....
"യേ.... ഞാൻ.... വെറുതെ... "
അവന് ഒരു ചമ്മൽ അനുഭവപ്പെട്ടു.... അവളും പുഞ്ചിരിക്കുന്നത് അതിനിടയ്ക്കും അവൻ ശ്രദ്ധിച്ചു....
" താമസിച്ചത് കൊണ്ട് ഞങ്ങൾ പുറത്തു നിന്ന് കഴിച്ചുമോളെ.... മോളു പോയി കിടന്നോ... "
അരവിന്ദ് അവളോട് പറഞ്ഞു.... കൂടുതൽ ഒന്നും പറയാതെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി.... അമലും അരവിന്ദും റൂമിലേക്കും.... പോകുന്ന വഴിയിലും അമൽ തിരിഞ്ഞു അടുക്കളയിലേക്ക് നോക്കുന്നുണ്ടായിരുന്നു....
റൂമിൽ ചെന്നിട്ടും അരവിന്ദ് അവനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു... പക്ഷെ അവന്റെ ഉള്ളിൽ എന്തൊക്കയോ സംശയങ്ങളായിരുന്നു......
" നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ???... "
എല്ലാത്തിനും മൂളികൊണ്ടിരിക്കുന്ന അമലിനോട് അവൻ ചോദിച്ചു....
" ഡാ... അതേ... ആ കുട്ടിയില്ലേ... ഇന്ദു...
💬 Comments
View all comments