Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
അമ്മ പഴയതുപോലെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ട് തുറന്നു.... വിവാഹം എന്ന ബാലികേറാ മല അന്നും മുൻപിൽ ചോദ്യചിഹ്നമായി നിന്നു....
വിവാഹം ... കേൾക്കുമ്പോൾ തല പെരുക്കുന്നു.... കാതുകളിൽ ഒരു നനുത്ത പുഞ്ചിരിയും ഉള്ളിൽ അവളുടെ കരിനീല മിഴികളുമാണ് വിവാഹം എന്ന് കേൾക്കുമ്പോൾ ഓടിയെത്തുന്നത്... പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് യാതൊരു അർത്ഥവും ഉണ്ടാകില്ലന്നുള്ള ഉറപ്പുകൊണ്ടാണ് അവളെ ഉപേക്ഷിക്കേണ്ടി വന്നത്.... ഇന്നും അതിനെയോർത്ത് വിഷമിക്കുന്നു.... ആ ദിവസത്തെ ശപിക്കുന്നു....
സമയമേറെ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തത് കൊണ്ട് സ്ലീപ്പിങ് പിൽസ് എടുക്കാൻ അവൻ ബെഡിൽ നിന്നും എഴുന്നേറ്റു.... ആ സമയത്താണ് മൊബൈൽ റിങ് ചെയ്തത്.... സ്‌ക്രീനിൽ അരവിന്ദ് എന്ന് തെളിഞ്ഞു വന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ അറിയാതെ ഒരു പിടച്ചിൽ.... അത്രയും നാൾ കൈമോശം വന്ന പ്രസരിപ്പ് ഒരു നിമിഷം കൊണ്ട് തിരികെ വന്നത് പോലെ....
" ഹലോ.... ഡാ.... അരവിന്ദേ.... എത്രനാളയാടാ.... ഇപ്പളാണോ നിനക്ക് ഒന്ന് വിളിക്കാൻ തോന്നിയത് "
ഉള്ളിലെ സന്തോഷം അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു.... പക്ഷെ അവന്റെ സംസാരത്തിൽ യാതൊരു ഉത്സാഹവും ഉണ്ടായിരുന്നില്ല എന്നുള്ളത് അമലിനെ അത്ഭുതപെടുത്തി .....
" ആരെയും വിളിക്കാൻ സമയം കിട്ടാറില്ലടാ.... അല്ലെങ്കിലും നിന്നെ വിളിക്കാൻ എനിക്കൊരു മടിയായിരുന്നു.... പിന്നെ അന്നത്തെ സംഭവത്തിന് ശേഷം....."
" ഓ... നീ അത് ഇതുവരെ വിട്ടില്ലേ.... അത് സാരമില്ലടാ... ഓരോരോ പൊട്ടത്തരങ്ങൾ അല്ലാതെന്താ.... "
അത് പറയുമ്പോഴുള്ള വിങ്ങൽ പുറത്തു വരാതിരിക്കാൻ അവൻ ആവുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു....
" മ്മ്... നീ നാട്ടിലൊന്നും പോകാറില്ലന്ന് അമ്മയെ വിളിച്ചപ്പോളറിഞ്ഞു.... എന്ത് പറ്റിയെടാ... എന്താ നീ ഇപ്പൊ ഇങ്ങനെ..??.. "
"
💬 Comments
View all comments