Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
കാണാതിരിക്കാൻ അവൾ പാടുപെട്ടു.... പക്ഷെ അതവൻ കണ്ടിരുന്നു.... അവന്റെയുള്ളിൽ ഒരു കുഞ്ഞു സന്തോഷം തോന്നി.....ഇന്ദു തന്നെ ഇഷ്ടപെടുന്നുണ്ട്.... അതവളുടെ മുഖത്ത് കാണാം.... ഇതായിരുന്നുവോ അവളുടെ സങ്കടത്തിന് കാരണം..... അവൻ മനസ്സിൽ ഓർത്തു....
" എന്നാൽ ഇനി അവളെ കാണുകയോ വിളിക്കുകയോ ചെയ്യുകയാണെങ്കിൽ ഇന്ദു പറഞ്ഞോളൂ .... "
അവൾ ഒന്നു മൂളി...... ഒരു ചിരിയോടെ അവൻ എഴുന്നേറ്റു...
" അവളോട് പറഞ്ഞോളൂ.... എനിക്ക് അവളെ അങ്ങനെ കാണാനൊക്കില്ല എന്റെ മനസ്സ് പണ്ടേ ഒരു കരിനീലമിഴിയുള്ള ധാവണിക്കാരി കൊണ്ടുപോയതാണെന്ന്...."
മങ്ങിയ അവളുടെ മുഖത്ത് ഒരു പ്രസന്നത പെട്ടന്ന് മിന്നി മറയുന്നതവൻ കണ്ടു....
" പിന്നെ..... കുളക്കടവിൽ ഇങ്ങനെ ഇരുന്ന് സമയം കളയാതെ ഇയാൾ എന്റെ കൂടെ വന്നേ.... എന്നെ വയൽ മൊത്തം ചുറ്റികാണിക്കാമെന്ന് ഇന്നലെ പറഞ്ഞതല്ലേ.... വേഗം വാ.... "
അവൻ പതിയെ പടവുകൾ കയറി ഉമ്മറത്തു പോയി നിന്നു..... അധികം
വൈകാതെ ഇന്ദുവും അവിടെ എത്തി.... രണ്ടുപേരും കൂടി തൊടിയിലും പറമ്പിലുമായി പതിയെ നടന്നു.... അപ്പോഴും അനാവശ്യമായ ഒരു മൗനം അവർക്കിടയിൽ ഉണ്ടായിരുന്നു .....
" ആരാ നേരത്തെ പറഞ്ഞ പെൺകുട്ടി....?"
അധികം വൈകാതെ അമൽ പ്രതീക്ഷിച്ച ചോദ്യമെത്തി....
" ഏത് പെൺകുട്ടി.... "
ഒന്നും അറിയാത്തത് പോലെ അവൻ ചോദിച്ചു....
" നേരത്തെ പറഞ്ഞില്ലേ.... ഒരു കരിനീലകണ്ണുള്ള ധാവണിക്കാരി..... അതാരാണെന്ന്???.... "
അവളുടെ വാക്കുകളിൽ അൽപ്പം ദുഃഖമുള്ളത് പോലെ അവന് തോന്നി....
" അതൊക്കെയുണ്ട്.... അധികം വൈകാതെ എല്ലാവരും അറിയും.... "
സ്വതവേയുള്ള ചിരിയോടെ അവൻ പറഞ്ഞു..... അപ്പോളേക്കും അവിടെ മഴ ചാറി തുടങ്ങി..... അവർ
💬 Comments
View all comments