Chapter Title : അനുരാഗതീരങ്ങളിൽ 1 [vish]
കൂട്ടുകാരികൾ കൂടെയുണ്ടായിരുന്നതും ചുറ്റും മറ്റുകുട്ടികളുണ്ടായിരുന്നതും എന്നെ പിന്തിരിപ്പിച്ചില്ല ഞാൻ അവളെ പ്രണയിച്ചുകൊണ്ടേയിരുന്നു.
വർഷം കഴിഞ്ഞു പൂക്കാലവും മഞ്ഞുകാലവും വന്നുപോയി... വേനലായി... മാർച്ച് മാസത്തിലെ വെള്ളിയാഴ്ചയായിരുന്നു അത് സംഭവിച്ചത്. പതിവുപോലെ ഞാൻ അവളുടെ പുറകെ നടന്നുകൊണ്ട് "ഐ ലവ് യൂ" പറഞ്ഞുകൊണ്ടിരുന്നു. "അമൃത ഒന്ന് നിൽക്കൂ... എത്ര കാലമായി ഞാൻ നിന്റെ പുറകെ നടക്കുന്നു. നിനക്ക് എന്നെ ഒന്ന് പ്രേമിച്ചൂടെ.. അല്ലെങ്കിൽ അതിന്റെ കാരണമെങ്കിലും ഒന്ന് പറഞ്ഞൂടെ. സ്നേഹം ഒരിക്കലും പിടിച്ചുവാങ്ങാൻ പറ്റില്ല അല്ലെ... ഇനിയൊരിക്കലും ഞാൻ നിന്നെ ശല്യം ചെയ്യില്ല..." അത് അവസാനത്തെ അടവായിരുന്നു.'സെന്റിമെൻസ്". ഭാഗ്യത്തിന് അത് വർക് ആയി.
"എനിക്ക് ചേട്ടനെ ഇഷ്ടമാണ് പക്ഷെ എനിക്കെല്ലാതിനും വലുത് എന്റെ അച്ഛനും അമ്മയുമാണ് ഒന്നിനു വേണ്ടിയും അവരെ ഞാൻ വിഷമിപ്പിക്കില്ല.." അത്രയും പറഞ്ഞു അവൾ നടന്നു.
"അമ്മു... "
അവൾ തിരിഞ്ഞു നോക്കി "എനിക്കും എന്റെ അച്ഛനും അമ്മയും ആണ് വലുത്.. എന്റെ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മക്ക് തന്നെ വലിയ ഇഷ്ടമാണ്.."
അവൾ ഒന്ന് ചിരിച്ചുകൊണ്ട് നടന്നു നീങ്ങി. എന്റെ സന്തോഷം ആരോടെങ്കിലും പറയാതെ എനിക്ക് സമാധാനമില്ലെന്നായി. ഞാൻ എന്റെ സുഹൃത്തുക്കളോടും പിന്നെ അമ്മയോടും ഈ സന്തോഷ വാർത്ത പറഞ്ഞു... പ്രേമിച്ച് ഒരിക്കലും പഠിത്തത്തിൽ ഉഴപ്പരുതെന്ന് അമ്മ ഉപദേശിച്ചപ്പോൾ ഫ്രണ്ട്‌സ് എന്നെ തൂക്കിയെടുത്തു കൂൾ ബാറിൽ കൊണ്ടുപോയി പോക്കറ്റ് കാലിയാക്കി.
പിന്നീടങ്ങോട്ട് ഞങ്ങളുടെ സമയമായിരുന്നു പൂമരച്ചോട്ടിലും പുഴയരികിലും കൈകോർത്തുപിടിച്ചു ഞങ്ങൾ പ്രണയം കൈമാറി, ജീവിതം പ്ലാൻ ചെയ്തു.. മാസങ്ങൾ കൊഴിഞ്ഞു വീണു. പ്ലസ് ടു ന് പഠിക്കുമ്പോഴായിരുന്നു അവൾ ആദ്യമായി എന്റെ ഫോണിലേക്ക് ആദ്യമായി
💬 Comments
View all comments