Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
പറഞ്ഞിട്ടുണ്ട്...ഞാന്‍ നോക്കികൊളാം ഇനി ഇതെല്ലം” “ശെരി മോളെ..” അല്‍പ്പ സമയം കൂടെ മകളെ നോക്കി നിന്നു മാധവന്‍ നായര്‍ പുറത്തേക്കു നടന്നു... അപ്പോളേക്കും മരിയ അങ്ങോട്ട് വന്നു...പക്ഷെ എന്നത്തേയും പോലെ അല്ല മാധവന്‍ നായരുടെ നോട്ടം എന്നത് മരിയക്ക് അന്ന് തോന്നി ...ആദ്യമായി അയാളുടെ കണ്ണില്‍ കാമമല്ലാത്ത ഒരു ഭാവം .. “ഹാ എന്താ മോളെ “ “ഞാന്‍ ...മാഡം വരാന്‍ പറഞ്ഞു.. “ഹാ അടുക്കളയില്‍ ഉണ്ട് അങ്ങോട്ട് ചെന്നോ...ഭക്ഷണം ഉണ്ടാക്കാ” മരിയയോട് കാര്യങ്ങള്‍ എല്ലാം അഞ്ജന വിളിച്ചു പറഞ്ഞെങ്കിലും അടുക്കളയില്‍ അവള്‍ ഭക്ഷണം ഉണ്ടാക്കുന്നു എന്നത് അവള്‍ക്കും അവിശ്വസിനീയം ആയിരുന്നു....അതിനെക്കാള്‍ അവിശ്വസിനീയം മാധവന്‍ നായര്‍ അവളെ മോളെ എന്ന് വിളിച്ചതില്‍ ആയിരുന്നു..ഒരു ദിവസം കൊണ്ട് ഈ ലോകത്ത് എന്തെലാം ആണ് സംഭവിച്ചത്... മരിയ പതിയെ അടുക്കളയിലേക്കു നടന്നു...അവിടെ തകൃതിയായി ജോലിയിലാണ് അഞ്ജന....അവള്‍ കുറച്ചു നേരം നോക്കി നിന്നു.... “മാഡം” ആ വിളി കേട്ട അഞ്ജന തിരിഞ്ഞു നോക്കി...മരിയയെ കണ്ടത് അവള്‍ ഓടി പോയി കെട്ടിപ്പിടിച്ചു...അഞ്ജനയുടെ കണ്ണുകള്‍ നിറഞ്ഞു കണ്ട മരിയ ചോദിച്ചു. “ഇനി എന്തിനാണ് ഈ കണ്ണ് നീര്‍..അതെല്ലാം കഴിഞ്ഞില്ലേ” “വിശ്വസിക്കാന്‍ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ല മരിയ..” “ആഹ അത് കൊള്ളാം” “സത്യം..ഇന്നലെ അങ്ങനെ ഒക്കെ നടന്നപ്പോള്‍ ഇന്ന് രാവിലേം വിനു എന്നെ മൈന്‍ഡ് ചെയ്യില്ല എന്നാ ഞാന്‍ കരുതിയെ പക്ഷെ..ഇതിപ്പോ..വല്ലാത്ത ഒരു എന്താ പറയ എനിക്കറിയില്ല..” “എന്‍റെ ദൈവമേ മാടത്തിനെ ഇത്രേം excited ആയി ഞാന്‍ കണ്ടിട്ടില്ല...അല്ല അതൊക്കെ പോട്ടെ എന്താ ഇവിടെ സംഭവം...അവനെ സ്വന്തമാക്കിയപ്പോളെക്കും ജോളി ആകാനുള്ള ഭാവമാണോ ..” ചിരിച്ചു കൊണ്ട്
💬 Comments
View all comments