Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
അത് ചോദിച്ചപ്പോള്‍ അഞ്ജന മരിയയുടെ കവിളില്‍ നുള്ളി.. “പോടീ...ഏതോ ഒരു പെണ്ണ് എന്തോ ചെയ്തെന്നു കരുതി എല്ലാവരും അങ്ങനെ ആകോ..എന്‍റെ വിനുവിന് ഒരു പോറലെറ്റാല്‍ സഹിക്കില്ല എനിക്ക്....അവന്‍റെ ഉത്തമയായ ഭാര്യയായി കഴിയാനേ ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളൂ...” അഞ്ജനയുടെ മുഖം അത് പറയുമ്പോള്‍ ചുവന്നു തുടിച്ചു..ഒരു നിമിഷം അവളുടെ ചിന്തകള്‍ എങ്ങോ ഓടി മറഞ്ഞു...അഞ്ജന വീണ്ടും പഴയ പണി തുടര്‍ന്നപ്പോള്‍ മരിയ മുകളിലേക് നടന്നു കയറി...മുറിയില്‍ കിടന്നുറങ്ങുകയാണ് വിനു...മരിയ അല്‍പ്പ സമയം അവനെ നോക്കി നിന്നു..പിന്നെ കട്ടിലില്‍ ഇരുന്നുക്കൊണ്ട് അവന്‍റെ മുടിയിഴയില്‍ തലോടി.. അവന്‍ കണ്ണുകള്‍ തുറന്നു..അവളെ നോക്കി പുഞ്ചിരിച്ചു ...അവള്‍ തിരിച്ചും.. “താന്‍ എന്നോട് മറച്ചു വച്ചുലെ” “എന്‍റെ ജോലിടെ ഭാഗം മാത്രം” “ആഹ അതൊരു പുതിയ അറിവായിരുന്നു കേട്ടോ...താങ്കളെ എന്‍റെ ജീവിതത്തിന്‍റെ സെക്രട്ടറി ആയി നിയമിച്ചത് ഞാന്‍ ആയിരുന്നു..പറയായിരുന്നു നിനക്കെനോട് ..” കട്ടിലില്‍ നിന്നും എണീറ്റ് കൊണ്ട് വിനു പറഞ്ഞു..മരിയ അവിടെ തന്നെ ഇരുന്നു.. “ദേഷ്യമാണോ വിനുവിന് എന്നോട്?” “ദേഷ്യമില്ലാടോ..പക്ഷെ എന്‍റെ കൂടെ ഉണ്ടായിട്ടും എന്നെ സ്നേഹിച്ചവളെ ഞാന്‍ തിരിച്ചറിഞ്ഞില്ല,..എന്‍റെ കൂടെ നടന്നു എന്നോട് പലതും മറച്ചുവച്ചവരെയും “ ജനാലയിലൂടെ വിധൂരതയിലേക്ക് നോക്കി കൊണ്ട് വിനു പറഞ്ഞു.. “അങ്ങനെ അല്ല വിനു...നീ ഒരിക്കലും അറിയരുത് എന്ന് മാഡം കട്ടായം പറഞ്ഞിരുന്നു..പിന്നെ ..പിന്നെ ഞാന്‍ എന്ന പെണ്ണിന്‍റെ സ്വാര്‍ത്ഥ മോഹം കൂടെ അതിലുണ്ടായിരുന്നു..” “എന്ത് സ്വാര്‍ത്ഥ മോഹം മരിയ..നിനക്കുള്ള എന്‍റെ ജീവിതത്തിലെ സ്ഥാനത്തിനു എന്നെങ്കിലും മാറ്റമുണ്ടാകും എന്ന് നിനക്ക് തോന്നുന്നുണ്ടോ?” “അങ്ങനല്ല വിനു...നീ അഞ്ജനയുടെ സ്നേഹം തിരിച്ചറിഞ്ഞാല്‍ എന്നെ ...വെറുമൊരു സെക്രട്ടറി ...എനിക്കെന്തോ..അവകാശവും അര്‍ഹതയും ഇല്ലെങ്കിലും എന്‍റെ
💬 Comments
View all comments