Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
ബട്ടന്‍സ് ഇട്ടു...അവന്‍ അവളുടെ നെറുകയില്‍ സ്നേഹത്തോടെ ചുംബിച്ചു... “താന്‍ വരുന്നോടോ..എന്‍റെ കൂടെ...” “വന്നോട്ടെ” “അഹ അപ്പൊ ആഗ്രഹം ഉണ്ടായിരുന്നോ..എന്നാ വേഗം വാ..രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്യണം ചിലപ്പോള്‍ പൂനെ കൂടെ പോകേണ്ടി വരും അങ്ങനെ ആണെങ്കില്‍ അവിടെ കൂടെ പോയിട്ടേ വരൂ” “ആണോ..ദെ...ഞാന്‍..ഞാന്‍ ഒരുങ്ങി..ഒരു പത്തു മിനിറ്റ്..വേണ്ട ..ഒരു ഒരു അഞ്ചു മിനിറ്റ് മതി..ഇപ്പൊ..” എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് എടുത്തു വക്കേണ്ടത് അഞ്ജനയ്ക്ക് ആകെ കണ്‍ഫ്യുഷന്‍ ആയി...അവള്‍ അലമാര തുറക്കുന്നു പെട്ടി എടുക്കുന്നു..സാരി അതിലെക്ക്ക് വക്കുന്നു..ചിലത് നിലത്തു വീഴുന്നു ഇടയ്ക്കു ബാത്രൂമില്‍ കയറി മുഖം കഴുകുന്നു...വീണ്ടും വന്നു എന്തൊക്കെയോ തുണിത്തരങ്ങള്‍ ബാഗിലേക്കു വക്കുന്നു അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു...ആകെ സര്‍വത്ര ദൃതി..ബഹളം...ഇതെല്ലം ചുവരില്‍ ചാരി വെളുത്ത ഷര്‍ട്ടും ബ്ലാക്ക് പാന്റ്റും ചുവളില്‍ കറുത്ത സ്യൂട്ടും വച്ചുകൊണ്ട് വിനു ചെറു പുഞ്ചിരിയോടെ നോക്കി നിന്നു... “ഒരു രണ്ടു മിനിട്ട് കൂടെ വിനു..” കണ്ണില്‍ കണ്മഷി എഴുതുന്നതിനിടക്ക് കണ്ണാടിയിലൂടെ അവനെ നോക്കികൊണ്ട് അവള്‍ പറഞ്ഞു...വിനു അവളുടെ അടുത്തേക്ക് ചെന്ന് നിന്നു പുറകിലൂടെ അവളെ കെട്ടിപ്പിടിച്ചു തന്‍റെ മുഖം അവളുടെ ചുമലില്‍ വച്ചു കണ്ണാടിയില്‍ നോക്കികൊണ്ട് ചോദിച്ചു.. “എന്‍റെ കൂടെ വരാന്‍ തനിക്കിത്രയോക്കെ ആഗ്രഹം ഉണ്ടോടോ” “ഞാന്‍ പിന്നെ ആരുടെ കൂടെ പോകാന വിനു...നിന്‍റെ കൂടെ ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം കൂടുതല്‍ ഇരിക്കാന്‍ പറ്റിയാല്‍ അതിനോളം വേറെ എന്ത് സന്തോഷമാണ് എനിക്കുണ്ടാകാന്‍ ഉള്ളത്” അവന്‍റെ മുടിയില്‍ കൈകൊണ്ടു തഴുകി കണ്ണാടിയില്‍ നോക്കി തന്നെ അഞ്ജന അത് പറഞ്ഞു.. “നീ പതിയെ റെഡി ആയാല്‍ മതി ..ദൃതി വേണ്ട...സമയം ഉണ്ട്....” “നിന്‍റെ
💬 Comments
View all comments