0%

Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]

Author : Achuraj Read All Parts 848

കൂടെ വരാന്‍ പറഞ്ഞപ്പോള്‍ സ്വര്‍ഗം കിട്ടിയ പോലെ ആണ് വിനു..അതാ ഞാന്‍ “ “മനസിലായി” “റെഡി ആയി വാ ഞാന്‍ താഴെ നില്‍ക്കാം” വിനു പോകാനായി ഒരുങ്ങിയപ്പോള്‍ അഞ്ജന അവന്‍റെ കൈകള്‍ പിടിച്ചു കൊണ്ട് കണ്ണാടിയിലൂടെ അവനെ നോക്കി..അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.. “വിനു” “ഉം” “ഉം.....പിന്നെ..” “പിന്നെ” “പിന്നെ ഉണ്ടല്ലോ” “മം പറയു..” “അതെ പിന്നെ..പിന്നെ....മം...പിന്നെ ഒന്നുല” “പറയെടി പെണ്ണെ” അവളെ വയറിലൂടെ ചുറ്റി പിടിച്ചു തന്നിലേക് അടുപ്പിച്ചുകൊണ്ട് വിനു ചോദിച്ചു..അവന്‍റെ ശ്വാസത്തിന്റെ ചൂട് അവളിലേക്ക്‌ ആളി പടര്‍ന്നപ്പോലെ തോന്നി അഞ്ജനയ്ക്ക് .. “തിരക്കുകള്‍ എല്ലാം കഴിഞ്ഞു എന്നെ ഒരു സ്ഥലത്ത് കൊണ്ട് പോകോ?” “എവിടെ..എവിടെയാ എന്‍റെ മോള്‍ക്ക്‌ പോകണ്ടത് “’ “അവിടെ...കുഞ്ഞപ്പന്റെ അവിടെ....വിനു ജനിച്ചു വളര്‍ന്ന ആ നാട്ടില്‍ ഒരു തവണ..വിരോധമില്ലെങ്കില്‍” “അത്രേ ഉള്ളു...ഈ ഒരു ബിസ്സിനെസ്സ് ട്രിപ്പ്‌ മാറ്റി വക്കാന്‍ കഴിയാത്തതാണ്...അത് കഴിഞ്ഞു വന്നാല്‍ ഉടനെ പോകാം..പോരെ” “ആണോ” “അതെന്നെ” “എന്നാ എന്നെ കേട്ടിപ്പിടിച്ചൊരു ഉമ്മ തന്നിട്ട് പൊക്കോ” അത് പറഞ്ഞു അഞ്ജന നാണത്താല്‍ കിണുങ്ങി...വിനു അവളുടെ ചുണ്ടില്‍ പതിയെ ഉമ്മ വച്ചു....അവള്‍ പാതി മിഴികള്‍ അടച്ചുകൊണ്ട്‌ അവനില്‍ ചാരി നിന്നു... കാറിനരികില്‍ വിനുവിനെ കാത്തു നിന്ന മരിയയും മറ്റുള്ളവരും,വിനുവിന്‍റെ കൂടെ അഞ്ജനയും വരുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ വിടര്‍ത്തി വാ പൊളിച്ചു പോയി...ചരിത്രങ്ങള്‍ ആണ് അവിടെ കുറിക്കപ്പെടുന്നത്... “മരിയ അഞ്ജുവിന്റെ ടിക്കെറ്റ് റെഡി അല്ലെ” “വിളിച്ചു പറഞ്ഞിട്ടുണ്ട് സാര്‍ പെട്ടന്ന് തന്നെ ഓക്കേ ആകും” അത് പറഞ്ഞെങ്കിലും വിനു ഒഴികെ ബാക്കി എല്ലവാരും അഞ്ജന ഉള്‍പ്പടെ വിനു അവളെ അഞ്ചു എന്ന് വിളിച്ച

💬 Comments

View all comments