Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
ഞെട്ടലില്‍ ആണ് സത്യത്തില്‍ .... കാറില്‍ അവര്‍ കയറിയപ്പോള്‍ പുറകിലെ കാറിലേക്ക് നടക്കുന്നത് കണ്ട മരിയയെ നോക്കി വിനു ചോദിച്ചു “ടോ താന്‍ എവിടേക്ക?” “ഞാന്‍ അതില്‍ വരാം സാര്‍” “അതെന്താ ഇതില്‍ കയറു മരിയ...ഞാന്‍ ഉള്ളതുകൊണ്ടാണ് അതില്‍ കയറുന്നെ...അങ്ങോട്ട് വന്നു കയറെടോ” അഞ്ജന ആണ് അത് പറഞ്ഞത്...വിനുവിന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് അഞ്ജനയും മരിയയും ഒരുമിച്ചു കണ്ടു...അവള്‍ വേഗത്തില്‍ കാറിന്‍റെ അകത്തേക് കയറി... ആ കാര്‍ അവരെയും വഹിച്ചുകൊണ്ട് നീങ്ങി... ------------------------------------------------------------- ഔസേപ്പച്ചന്‍ അയച്ച കാറില്‍ കയറാനായി നിന്ന മായ സ്റ്റെല്ലയെ നോക്കി...സ്റ്റെല്ല മായയുടെ ബാഗുമായി വന്നു..ബാഗ് കാറില്‍ വച്ചു ഡ്രൈവര്‍ കാറിലേക്ക് കയറി... “സ്റ്റെല്ല ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ടല്ലോ...ഒരുമിച്ചു നിന്നാല്‍ നമുക്ക് ഇനിയുള്ള കാലം സുഖമായി ജീവിക്കാം ...പക്ഷെ നമ്മുടെ പ്ലാന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞത് പോലെ ഉള്ള കാര്യങ്ങള്‍ എല്ലാം നീ എനിക്ക് ചെയ്തു തരണം...അതില്‍ മാറ്റം ഉണ്ടാകരുത്” “മായ എനിക്ക് നല്ല പേടിയുണ്ട് എന്നാലും ഞാന്‍ ചെയ്യാം..എന്നെ അവസാനം ചതിക്കരുത്” അത് പറയുമ്പോള്‍ അകാരണമായ ഒരു ഭയം അവളില്‍ നിറഞ്ഞു നിന്നിരുന്നു “സ്റ്റെല്ല നിനക്കെന്നെ വിശ്വസ്മായില്ലേ ഇനിയും” “ആയി പക്ഷെ..എനിക്കെന്തോ വല്ലാത്തൊരു പേടി...കളിക്കുന്നത് ആരോടാണ് എന്നത് മനസില്‍ ഉള്ളത് കൊണ്ടാകാം” സ്റ്റെലയുടെ അടുത്തേക്ക് ഒന്നുകൂടെ നീങ്ങി നിന്നു അവളുടെ കൈകള്‍ പിടിച്ചുകൊണ്ടു മായ പറഞ്ഞു “സ്റ്റെല്ല അവനെക്കാള്‍ വലിയ കളിക്കാരാണ് നമ്മള്‍...നീ ഞാന്‍ പറഞ്ഞപ്പോലെ ചെയ്യു ബാക്കി ഞാന്‍ ഏറ്റു....ഔസേപ്പച്ചന്റെ കാര്യം എനിക്ക് വിട്ടേക്ക്....പിന്നെ പ്രകാശന്റെ കാര്യം അത് നീ തന്നെ നോക്കണം ...അവനെ നമ്മുടെ കൂടെ
💬 Comments
View all comments