Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
സമയം കഴിഞ്ഞപ്പോള്‍ ഔസേപ്പച്ചന്റെ കാര്‍ ആ വീടിനു മുന്നില്‍ വന്നു നിന്നു...ദൃതിയില്‍ വാതില്‍ തുറന്നു അയാള്‍ മാധവന്‍റെ അടുത്തേക്ക് വന്നു.. “എന്താടോ എന്ത് പറ്റി...എന്തിനാ വേഗത്തില്‍ വരാന്‍ പറഞ്ഞത് എന്തെങ്കിലും കുഴപ്പം ഉണ്ടോ?” “കുഴപ്പമോ എന്ത് കുഴപ്പം” “പിന്നെ താന്‍ എന്താ വേഗത്തില്‍ വരാന്‍ പറഞ്ഞത്” “ഓഹോ അപ്പോള്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ മാത്രമേ എനിക്ക് തന്നെ വിളിക്കാവോ” “ഓ അതല്ലന്റെ മാധവ നിന്‍റെ വിളിയില്‍ ഞാന്‍ എന്തോ പേടിച്ചു പോയി...” അടുത്തുള്ള കസേരയിലേക്ക് ഇരുന്നു ഔസേപ്പച്ചന്‍ പറഞ്ഞു.. “ഹ അങ്ങനെ പേടിക്കനല്ല സന്തോഷിക്കാനുള്ള കാര്യമാ ഔസേപ്പച്ച” “ഹേ സന്തോഷിക്കാനോ..ആഹാ അപ്പൊ താന്‍ ആ മരിയയെ വളച്ചല്ലേ..എനിക്കറിയാം തനിക്കത് സാദിക്കും എന്ന്” “ഹോ തനിക്കു ഏതു നേരവും ഈ ഒരു വിചാരവേ ഉള്ളോ...കഴിഞ്ഞ ദിവസമല്ലേ താന്‍ ഒരെണ്ണത്തിനെ ഉണ്ടാക്കിയെ...തനിക്ക് ജീവിതത്തില്‍ ഈ ഒരു കാര്യം മാത്രം ഉള്ളോ ഔസേപ്പച്ച ചിന്ത” “ഓ അപ്പോള്‍ അതല്ലല്ലേ..വേറെ പിന്നെ എന്താ സന്തോഷിക്കാന്‍ താന്‍ സസ്പ്പെന്‍സ് ഇടാതെ കാര്യം പറയെടോ “ മാധവന്‍ അന്ന് ഉച്ചക്ക് അവിടെ നടന്ന കാര്യങ്ങള്‍ എല്ലാ പറഞ്ഞു വിനുവിന്‍റെ കൂടെ അഞ്ജന പോയതുള്‍പ്പടെ ...ഔസേപ്പച്ചന്‍ മാധവന്‍റെ കൈകള്‍ പിടിച്ചു കൊണ്ട് കപട സന്തോഷം അഭിനയിച്ചു...കണ്ണുകള്‍ ചുമ്മാ ഒന്ന് നിറച്ചു.... “ഹോ ..നിന്‍റെ ആ വലിയ സങ്കടം അങ്ങനെ മാറിയല്ലോ മാധവ എനിക്ക് സന്തോഷം ആയി....എന്‍റെ മോള്‍ നല്ലക്കുട്ടിയാടോ...അവള്‍ക്കു ഈശ്വരന്‍ നല്ലതേ വരുത്തു” “എടൊ ഔസേപ്പച്ച ദൈവം എനിക്ക് അറിഞ്ഞു തന്ന കൂട്ടുക്കാരന്‍ ആണടോ താന്‍ അപ്പോള്‍ പിന്നെ എന്‍റെ ബാക്കി തീരുമാനങ്ങളും നിനക്കിഷ്ടപെടും അതെനിക്കുറപ്പ...നമുക്കൊക്കെ ഒരേ മനസാടോ
💬 Comments
View all comments