0%

Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]

Author : Achuraj Read All Parts 852

“ ഔസേപ്പച്ചന്റെ കൈ പിടിച്ചു കൊണ്ടാണ് മാധവന്‍ അത് പറഞ്ഞത്...ഔസേപ്പച്ചന എന്താ എന്നര്‍ത്ഥത്തില്‍ മാധവനെ നോക്കി .. “ഔസേപ്പച്ച...ഞാന്‍ എന്‍റെ എല്ലാ സ്വത്തുക്കളും വിനുവിന്‍റെ മോള്‍ടെ പെര്‍ക്കെഴുതിവക്കാന്‍ തീരുമാനിച്ചു...നിന്‍റെ ഷെയര്‍ മുപ്പതു ശതമാനം അത് നിനക്കും..പിന്നെ നിനക്കതു വില്‍ക്കാന്‍ താലപര്യം ഉണ്ടെങ്കില്‍ വിനുവിന് തന്നെ കൊടുത്തേക്കു ..അല്ലങ്കില്‍ തന്നെ മുപ്പതു ശതമാനം മാത്രം ഷെയര്‍ വച്ചു തന്നെ എന്ത് ചെയ്യാനാ...” “അതെ അത് ശേരിയ...നമുക്കതങ്ങനെ ചെയ്യാം” “ഉം..ഇതെല്ലം കഴിഞ്ഞു ഒന്ന് സ്വസ്തമാകണം..എന്നിട്ട് ഒരു യാത്ര പോകണം..ചെയ്തു കൂട്ടിയ പാപങ്ങല്‍ക്കെല്ലാം മോക്ഷം തേടി ഒരു യാത്ര...താന് കൂടുന്നോടോ...ഇനി നമുക്കൊക്കെ എന്ത് ജീവിതം ഇതൊക്കെ അല്ലാതെ” “ഉം ശേരിയ മാധവ നീ പറഞ്ഞത്...നിനക്ക് പിന്നെ മക്കള്‍ എങ്കിലും ഉണ്ട് എനിക്കോ...ആരുമില്ല...അല്ലങ്കില്‍ തന്നെ ഈ പണമൊക്കെ ആര്‍ക്കാ...ഞാനും വരാടോ തന്‍റെ കൂടെ..ഇപ്പൊ ഞാന്‍ ഇറങ്ങട്ടെ...നമ്മുടെ ഓടിറ്റര്‍ കാത്തു നില്‍ക്കുവ..ഞാന്‍ നീ വിളിച്ചപ്പോള്‍ വേഗത്തില്‍ ഇങ്ങു പോന്നത” “ഹാ എന്നാ ശെരി നീ വിട്ടോ,,,ഞാന്‍ കുറച്ചു കഴിഞ്ഞങ്ങ് എത്തിയേക്കാം” ഔസേപ്പച്ചന്‍ മാധവന്‍ നേരെ ചിരിച്ചു കൊണ്ട് കാറില്‍ കയറി..കാര്‍ ആ വീടിന്‍റെ മതില്‍കെട്ട് പിന്നിട്ടപ്പോള്‍ അയാള്‍ തന്‍റെ മുന്നില്‍ ഉള്ള സീറ്റില്‍ ആഞ്ഞടിച്ചു “എന്താ മൊതലാളി എന്ത് പറ്റി” കാര്‍ ഡ്രൈവര്‍ ആണ് ചോദിച്ചത് “ഒന്നുമില്ല നീ വണ്ടി വക്കീലിന്‍റെ വീട്ടിലേക്കു വിട്” “ശെരി മൊതലാളി” ആ കാര്‍ ചെന്ന് നിന്നത് സോമന്‍ പിള്ള എന്ന വക്കീലിന്‍റെ വീട്ടു പടിക്കലാണ്...തലയില്‍ കഷണ്ടിയും വട്ടകണ്ണടയും ഒക്കെ ആയി സോമന്‍ പിള്ള ഔസേപ്പച്ചനെ പൂര്‍ണമായും കേട്ടു “ഔസേപ്പച്ച നിയമപ്രകാരം തനിക്കു മുപ്പതു ശതമാനം മാത്രമേ ഉള്ളു

💬 Comments

View all comments