Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
എനിക്ക് നിന്നെ മനസിലായില്ല എന്നോ” ദേഷ്യത്തോടെ അനിത അത് പറഞ്ഞപ്പോള്‍ വിനുവിന് കാര്യങ്ങള്‍ എല്ലാം തന്നെ മനസിലായി ..ദൈവമേ എന്ത് പറയും അവന്‍ ആയിരം നുണകള്‍ക്ക് വേദനി പരതി.. “കള്ളം മനസില്‍ ആലോചിച്ചു കൂട്ടണ്ട..സത്യം പറഞ്ഞോ..നീ ഇന്നലെ അവിടെ വന്നത് എന്തിനു വേണ്ടി ആണ് സത്യം പറയെടാ” അവള്‍ വീണ്ടും ചീറി...വിനു നന്നേ വിറച്ചു...അവളുടെ കൈ ഒന്ന് അനങ്ങിയാല്‍ തന്‍റെ കൊരവള്ളി പൊട്ടി ചോര വരും അത്രകണ്ട് മൂര്‍ച്ചയുണ്ട് കാട് വെട്ടാന്‍ ഉപയോഗിക്കുന്ന ആ കത്തിക്ക്...അവന്‍റെ ഹൃധ്യമിടിപ്പിന്റെ വേഗത വര്‍ദ്ധിച്ചു വന്നു.. ‘പറയാന്‍” അവള്‍ വീണ്ടും പതിയെ ഒന്നുകൂടി അവന്‍റെ കഴുത്തില്‍ കത്തി അമര്‍ത്തി.. “അത് പിന്നെ നിന്നെ എകണ്ട നാള്‍ മുതല്‍ എനിക്ക് ഭയങ്കര ഇഷ്ട്ടമ നീ ഇന്നലെ അങ്ങനെ എല്ലാം പറഞ്ഞപ്പോയപ്പോള്‍ എന്നെയും നന്നാക്കാന്‍ ഈ ലോകത്ത് ആരേലും ഉള്ളപോലെ തോന്നി അപ്പോള്‍ മുതല്‍..അല്ല കണ്ടന്നു മുതലേ എനിക്ക് ഭയങ്കര ഇഷ്ട്ടവ നിന്നോട് ....രാത്രി നിന്‍റെ മുഖം മാത്രമാണ് മനസില്‍ വന്നത്...കാണാതിരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അറിയാതെ വന്നു പോയതാ...സത്യമായു ഇതാണ് സത്യം.എന്നെ കൊല്ലരുത് “ എക്സ്പ്രെസ്സ് ട്രൈനിനേക്കാള്‍ വേഗത്തില്‍ ആയിരുന്നു വിനു അത് ഒറ്റ ശ്വാസത്തില്‍ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു തീര്‍ത്തത്....അവന്‍ എന്നിട്ട് കണ്ണുകള്‍ അടച്ചു പിടിച്ചു...ഇതുകൂടി ആകുമ്പോള്‍ എന്തായാലും അവള്‍ എന്നെ കൊല്ലും സാരമില്ല സത്യം പറഞ്ഞിട്ട് ചാകാം...അറിയാതെ പറയാതെ പോകരുത് തന്‍റെ അവളോടുള്ള ഇഷ്ട്ടം ...അത് മാത്രമായിരുന്നു അപ്പോളത്തെ അവന്‍റെ ചിന്ത... അവന്‍റെ കഴുത്തില്‍ നിന്നും അവള്‍ കത്തി പിന്‍വലിച്ചു എന്ന് മനസിലായി വിനുവിന്...അവന്‍ പതിയെ കണ്ണുകള്‍ തുറന്നു...അവള്‍
💬 Comments
View all comments