0%

Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]

Author : Achuraj Read All Parts 767

അവന്‍റെ മുന്നില്‍ ഭാവ ഭേദങ്ങള്‍ ഇല്ലാതെ തന്നെ നിന്നു...വിനു പക്ഷെ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിന്നു...ഇവള്‍ക്കിത്‌ എന്ത് പറ്റി ഇത് പറയുമ്പോള്‍ തന്‍റെ കഥ കഴിയും എന്നാണ് വിചാരിച്ചത് പക്ഷെ ഇതെന്ന ഇപ്പൊ ഇങ്ങനെ ...അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി... അവള്‍ ഒന്നുകൂടി അവനെ നോക്കി കൊണ്ട് ശ്വാസം എടുത്തു പിന്നീട് അരിവാള്‍ അവള്‍ ആ സഞ്ചിയില്‍ തിരികെ വച്ചു ..അവളുടെ മുഖം വിയര്‍ത്തിരുന്നു..ചെറുതായി കിതച്ചുവോ അവള്‍...കൃതാവിന്റെ വശത്തിലൂടെ ഒഴുകിയിറങ്ങിയ അവളുടെ വിയര്‍പ്പു കണങ്ങള്‍ അവളുടെ മുഖ ഭംഗിക്ക് മാറ്റ് കൂട്ടി ... അവന്‍ ഒന്നുകൂടി നോക്കി അവള്‍ ശ്വാസം എടുത്തു തിരിഞ്ഞു നടന്നു...വിനു ആകെ തരിച്ചു നിന്നു..എന്താ ഇപ്പൊ ഉണ്ടായേ ...അവള്‍ എന്താ ഒന്നും തന്നെ പറയാതെ തിരിച്ചു നടന്നതു...ഒരു നിമിഷത്തെ ആലോച്ചന..വിനു വേഗത്തില്‍ അവളുടെ അടുത്തേക് നടന്നു.. “അതെ എന്താ ഒന്നും പറയാതെ പോകുന്നെ” അവളുടെ മുന്നിലേക്ക്‌ വട്ടം കയറി നിന്നു കൊണ്ട് വിനു ചോദിച്ചു “മുന്നിന്നു മാറി നിലക്ക്” “പറ പറഞ്ഞിട്ട് പോ എന്നെ കൊല്ലാന്‍ വന്നതായിരുന്നല്ലോ ..പിന്നെ എന്ത് പറ്റി ഞാന്‍ ഇഷ്ട്ടമാ എന്ന് പറഞ്ഞപ്പോള്‍ നീ എന്താ ഒന്നും ചെയ്യഞ്ഞേ” പക്ഷെ അനിത ,മറുപടി പറയാതെ അവനെ മാറി കൊണ്ട് കടന്നു പോയി.. “അതെ എനിക്കിഷ്ട്ടവ...എന്‍റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ട് എങ്കില്‍ അത് നീ മാത്രമാണ് ...അത് മറക്കണ്ട ...കുട്ടന്‍ ഇനി തിരികെ വരില്ല എന്ന് നിന്നെ പോലെ എനിക്കും അറിയാം “ നടന്നു പോകുന്ന അവള്‍ കേള്‍ക്കതക്ക രീതിയില്‍ വിനു അത് പറയുമ്പോള്‍ വേഗത്തില്‍ നടന്നിരുന്ന അവളുടെ

💬 Comments

View all comments