Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
മുഴുവന്‍ ഭീതി നിറഞ്ഞിരുന്നു...അവന്‍ അനിതയെ അന്തം വിട്ടു നോക്കി...ഇങ്ങനെ ഒക്കെ ചെയ്യാന്‍ ഇവള്‍ക്ക് കഴിയുമെന്ന് ഇവളെ കണ്ടാല്‍ ആരെങ്കിലും പറയുമോ...വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന വിനുവിന്‍റെ കണ്ണുകളില്‍ അനിത സസൂക്ഷമം നോക്കി... “ഇപ്പൊ മനസിലായല്ലോ എല്ലാം...ഇതൊക്ക നീ ആരോട് തന്നെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല...കാരണം നിനക്ക് തെളിയിക്കാന്‍ തെളിവുകള്‍ ഒന്നും തന്നെ ഇല്ല...പിന്നെ നിനക്ക് പ്രേമിച്ചു രമിച്ചു രസിച്ചു നടക്കാന്‍ പറ്റിയ പെണ്ണല്ല ഞാന്‍ എന്ന് മനസിലായല്ലോ...എന്‍റെ മോള്‍ക്ക് വേണ്ടി ആണ് ഞാന്‍ ജീവിക്കുന്നത്..അവള്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ എന്തിനും ഞാന്‍ ഒരുക്കമാണ്...അതുകൊണ്ട് ഇനി എന്‍റെ മുന്നില്‍ ഈ പേരും പറഞ്ഞു വന്നേക്കരുത്.” വാളിനേക്കാള്‍ മൂര്‍ച്ച ഏറിയതായിരുന്നു അനിതയുടെ വാക്കുകള്‍..വിനുവിന്‍റെ മനസു പിടിച്ചു...അവളുടെ കൈയിലെ അരിവാളിലേക്ക് അവന്‍ ഒന്നുകൂടെ നോക്കി.. “അനിത നീ പറഞ്ഞതൊക്കെ ഒരു പെണ്ണിന്‍റെ മാനം സംരക്ഷിക്കാന്‍ അവള്‍ക് ചെയ്യേണ്ട വന്ന ഒന്നാണ്..പക്ഷെ ആണൊരുത്തന്‍ നിന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ കുപ്പി വളകള്‍ ധരിക്കേണ്ട ഈ കൈകളില്‍ നിനക്ക് അരിവാള്‍ സ്വയം സംരക്ഷണത്തിനായി പിടിക്കേണ്ടി വരില്ലായിരുന്നു...നിന്നോടുള്ള എന്‍റെ സ്നേഹം അതിനു പക്ഷെ ഒരിക്കലും മാറ്റം സംഭവിക്കില്ല...നീ എന്നെ അംഗീകരിക്കില്ല എന്ന് എനിക്കറിയാം...പക്ഷെ നീ ആണ് എനിക്ക് ഇപ്പൊ എല്ലാം അനിത...നിന്‍റെ സ്നേഹം അത് ലഭിക്കാന്‍ എത്ര ജന്മം വരെയും ഞാന്‍ കാത്തിരിക്കാം....” കണ്ണുകള്‍ നിറഞ്ഞു കൊണ്ടാണ് അവന്‍ അത് പറഞ്ഞത്....അനിത അവന്‍റെ മുഖത്തേക്ക് നോക്കുമ്പോള്‍ പക്ഷെ അവളുടെ കോപ ഭാവങ്ങള്‍ മറഞ്ഞുപോയിരുന്നു... “നിനക്കെന്നെ കാണുമ്പോള്‍ എല്ലാം എന്‍റെ പഴയ ജീവിതമാണ് ഓര്മ വരുക എന്നത് എനിക്കറിയാം..പക്ഷെ ഇത് എന്‍റെ പുതിയ ജീവിതമാണ് അനിത ...നീ വിശ്വസിച്ചാലും
💬 Comments
View all comments