Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
തുടങ്ങീട്ടു ദിവസം രണ്ടായിട്ടോ” പറമ്പിലൂടെ നടക്കുമ്പോള്‍ കേട്ടതത്രയും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ആയിരുന്നു..പക്ഷെ അതിനൊന്നും ചെവി കൊടുക്കാതെ വിനു മുന്നോട്ടു നടന്നു..അവന്‍റെ ഉള്ളം നിറയെ അനിതയാണ്...അവളുടെ മുഖം....ചിരിക്കാത്ത മുഖം...അവന്‍റെ മനസില്‍ പുഞ്ചിരി വിടര്‍ന്നു...അമ്മയെ ഒന്ന് പോയി കാണാം..മൂന്നാല് ദിവസം കഴിഞ്ഞേ വരൂ എന്നത് പറഞ്ഞിട്ടുള്ളത് ആണ് എന്നാലും ആവലാതി ഉണ്ടാകും ആ പാവത്തിന്.. അമ്മയുടെ അടുത്ത് ചെന്ന് ഭക്ഷണം വാങ്ങി കഴിച്ചു ഉമ്മറക്കോലായില്‍ ഇരുന്നു വിനു....പുറത്തേക്കു നോക്കിയപ്പോള്‍ മനസില്‍ വല്ലാത്ത ശൂന്യത ..അനിത അവളെ ഒന്ന് കണ്ടാലോ...വേണ്ട...വെറുതെ ഉള്ള ദേഷ്യം കൂട്ടണ്ട..അവന്‍റെ മനസു അവനെ ശാസിച്ചു ...അമ്മയോട് പറഞു വീട്ടില്‍ നിന്നും ഇറങ്ങി കാട്ടിലൂടെ നടക്കുമ്പോള്‍ മുന്നില്‍ നിനും അനിത വരുന്നത് കണ്ടു..ഒരു നിമിഷം അവന്‍ അവളെ നോക്കി... മുഖത്ത് ഇപ്പോളും തന്നോട് കോപം തന്നെ ആണോ ...അവളെ കാണില്ല എന്ന് പറഞ്ഞതാണ്..അവനു തന്‍റെ വാക്കുകള്‍ ഓര്മ വന്നു...അവള്‍ അവന്‍റെ അടുത്തേക്ക് നടന്നടുക്കുംബോളെക്കും അവന്‍ മറ്റു വഴിയിലേക്ക് തിരിഞ്ഞു നടന്നു...സങ്കടം അവന്‍റെ മനസില്‍ അലതല്ലിയെത്തി... അനിത പറഞ്ഞതു ശെരിയാണ്...തന്നെ പോലുള്ളവര്‍ക്ക് സ്നേഹം അനുഭവിക്കാന്‍ ഉള്ള യോഗമില്ല....എല്ലാ പെണ്ണുങ്ങള്‍ക്കും കാമമാണ് തന്നോട്..പറഞ്ഞിട്ടെന്ന ഇനി കാര്യം..എന്നാലും അവളൊന്നു ചിരിചിരുന്നെങ്കില്‍ ...എന്നെ ഒക്കെ നോക്കി ആര് ചിരിക്കാന്‍ അല്ലെ...അവന്‍ സ്വയം മനസില്‍ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നപ്പോളെക്കും ഓടി കിതച്ചുകൊണ്ട് അനിത അവന്‍റെ മുന്നിലേക്ക് വന്നുകൊണ്ട് കിതച്ചു ... ആരാണ് അവളെ ഓടിച്ചത് ആരേ ഭയന്നാണ് അവള്‍ ഓടിയത്...കിതച്ചു കൊണ്ട് തന്നെ നോക്കി നില്‍ക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ വിനുവിന്‍റെ മനസില്‍ ആയിരം ചോദ്യങ്ങള്‍ ഓടിയെത്തി ...അവന്‍ അവളുടെ പുറകിലേക് നോക്കിയപ്പോള്‍ അനിതയും
💬 Comments
View all comments